കണ്ണൂർ : കണ്ണൂർ നഗരത്തിൽ എൽഡിഎഫ് കെട്ടിയ സമര പന്തലിൽ കെഎസ്ആര്‍ടിസി ബസ് കുടുങ്ങി. നാളെ നടക്കുന്ന സമരത്തിനായാണ് പന്തൽ നിർമ്മിച്ചത്.പന്തലിന്റെ ഒരു ഭാഗം തകർന്നു.റോഡിൻ്റെ നടുവിലാണ് പന്തൽ നിർമ്മിച്ചത്.പന്തലിന് മുകളിലുണ്ടായിരുന്ന അസം സ്വദേശിക്ക് പരിക്കേറ്റു.
റോഡിലേക്ക് ഇറക്കിയാണ് പന്തൽ കെട്ടിയിരുന്നത്. പന്തൽ അഴിച്ച് ബസ് പുറത്ത് എടുക്കാൻ ശ്രമം നടക്കുകയാണ്. ഒരു മണിക്കൂര്‍നേരത്തെപരിശ്രമത്തിനൊടുവിലാണ് ബസ് പുറത്തെടുത്തത്. പന്തൽ അഴിച്ച് മാറ്റിയായ ശേഷമാണ് ബസ് കടത്തിവിട്ടത്.
Ksrtcbusldfsamarapandal