നടൻ മൻസൂർ അലിഖാൻ്റെ മകൻ ലഹരിക്കേസിൽ അറസ്റ്റിൽ

നടൻ മൻസൂർ അലിഖാൻ്റെ മകൻ ലഹരിക്കേസിൽ അറസ്റ്റിൽ
Dec 4, 2024 02:38 PM | By Remya Raveendran

ചെന്നൈ : മയക്കുമരുന്ന് കേസിൽ തമിഴ് നടൻ മൻസൂർ അലി ഖാന്‍റെ മകൻ അറസ്റ്റിൽ. അലിഖാൻ തുഗ്ലഖിനെയാണ് ചെന്നൈ തിരുമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത തുഗ്ലക്കിനെ 12 മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അടുത്തിടെ പിടിയിലായ 10 കോളജ് വിദ്യാർത്ഥികളിൽ നിന്നാണ് തുഗ്ലഖിന് ലഹരിക്കടത്തിൽ പങ്കുളള വിവരം പൊലീസിന് ലഭിച്ചത്.

കഴിഞ്ഞ മാസം, ചെന്നൈയിലെ മുകപ്പർ പ്രദേശത്തെ ഒരു സ്വകാര്യ കോളേജിലെ വിദ്യാർത്ഥികൾക്ക് സെൽഫോൺ ആപ്പ് വഴി മയക്കുമരുന്ന് വിറ്റ അഞ്ച് കോളേജ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് ദിവസം മുമ്പ് ഈ കേസിൽ 10 വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു. ചെന്നൈ ജെജെ നഗർ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു. അന്വേഷണത്തിൽ ആന്ധ്രാപ്രദേശിൽ നിന്ന് കഞ്ചാവ് വാങ്ങി ചെന്നൈ കടങ്ങോലത്തൂരിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥികൾക്ക് വിൽക്കുകയും കഞ്ചാവ് മാത്രമല്ല, മെത്താംഫെറ്റാമിൻ ഇനം മയക്കുമരുന്നും വിൽപന നടത്തിയിരുന്നതായും കണ്ടെത്തി.

തുടർന്ന് വിദ്യാർത്ഥികളുടെ മൊബൈൽ ഫോൺ പരിശോധിച്ച് കഞ്ചാവ് വാങ്ങിയത് ആരാണെന്ന് കണ്ടെത്തുകയും പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നടൻ മൻസൂർ അലിഖാൻ്റെ മകൻ അലിഖാൻ തുഗ്ലക്കിൻ്റെ ഫോൺ നമ്പറും മൊബൈൽ ഫോൺ പരിശോധനയിൽ കണ്ടെത്തി. തുടർന്നായിരുന്നു ഇയാളുടെ അറസ്റ്റ്.



Drugcasemansooralighansons

Next TV

Related Stories
പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു

Dec 4, 2024 07:21 PM

പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു

പോലീസ് ഉദ്യോഗസ്ഥരെ...

Read More >>
വെക്കളം യുപി സ്കൂളിൽ 'വായനക്കളരി'   ഉദ്ഘാടനം ചെയ്തു

Dec 4, 2024 06:34 PM

വെക്കളം യുപി സ്കൂളിൽ 'വായനക്കളരി' ഉദ്ഘാടനം ചെയ്തു

വെക്കളം യുപി സ്കൂളിൽ 'വായനക്കളരി' ഉദ്ഘാടനം...

Read More >>
പയ്യാവൂർ ചാമക്കാൽ ഗവൺമെൻ്റ് എൽ പി സ്കൂളിൽ പഴമേള സംഘടിപ്പിച്ചു

Dec 4, 2024 03:55 PM

പയ്യാവൂർ ചാമക്കാൽ ഗവൺമെൻ്റ് എൽ പി സ്കൂളിൽ പഴമേള സംഘടിപ്പിച്ചു

പയ്യാവൂർ ചാമക്കാൽ ഗവൺമെൻ്റ് എൽ പി സ്കൂളിൽ പഴമേള സംഘടിപ്പിച്ചു...

Read More >>
കണ്ണൂരിൽ എൽഡിഎഫ് സമരപ്പന്തലിൽ  കെഎസ്ആർടിസി ബസ് കുടുങ്ങി

Dec 4, 2024 03:27 PM

കണ്ണൂരിൽ എൽഡിഎഫ് സമരപ്പന്തലിൽ കെഎസ്ആർടിസി ബസ് കുടുങ്ങി

കണ്ണൂരിൽ എൽഡിഎഫ്സമരപ്പന്തലിൽ കെഎസ്ആർടിസി ബസ് കുടുങ്ങി ...

Read More >>
സങ്കടക്കടലിനിടയിൽ നേരിയ ആശ്വാസം; കളർകോട് അപകടത്തിൽ ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ആരോഗ്യനിലയിൽ പുരോഗതി

Dec 4, 2024 03:15 PM

സങ്കടക്കടലിനിടയിൽ നേരിയ ആശ്വാസം; കളർകോട് അപകടത്തിൽ ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ആരോഗ്യനിലയിൽ പുരോഗതി

സങ്കടക്കടലിനിടയിൽ നേരിയ ആശ്വാസം; കളർകോട് അപകടത്തിൽ ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ആരോഗ്യനിലയിൽ...

Read More >>
ക്രിസ്മസിന് വരാമെന്ന് മുത്തച്ഛനും മുത്തശ്ശിക്കും വാക്കു കൊടുത്തു; ഒടുവിൽ എത്തിയത് ദേവാനന്ദിൻ്റെ ചേതനയറ്റ ശരീരം

Dec 4, 2024 02:54 PM

ക്രിസ്മസിന് വരാമെന്ന് മുത്തച്ഛനും മുത്തശ്ശിക്കും വാക്കു കൊടുത്തു; ഒടുവിൽ എത്തിയത് ദേവാനന്ദിൻ്റെ ചേതനയറ്റ ശരീരം

ക്രിസ്മസിന് വരാമെന്ന് മുത്തച്ഛനും മുത്തശ്ശിക്കും വാക്കു കൊടുത്തു; ഒടുവിൽ എത്തിയത് ദേവാനന്ദിൻ്റെ ചേതനയറ്റ...

Read More >>
Top Stories










News Roundup






Entertainment News