ശബരിമല കാനനപാത ഭക്തര്‍ക്കായി ഇന്ന് തുറന്നു നല്‍കി

ശബരിമല കാനനപാത ഭക്തര്‍ക്കായി ഇന്ന് തുറന്നു നല്‍കി
Dec 4, 2024 11:27 AM | By sukanya

ശബരിമല ശബരിമല കാനനപാത ഭക്തര്‍ക്കായി ഇന്ന് തുറന്നു നല്‍കി. ഇന്ന് രാവിലെ 8 മണിവരെ 30,000 തീര്‍ഥാടകര്‍ ദര്‍ശനം നടത്തി. തിരക്ക് നിയന്ത്രണത്തിലും അടിസ്ഥാന സൗകര്യത്തിലും തൃപ്തിയാണ് ഭക്തര്‍ രേഖപ്പെടുത്തുന്നത്.

ശബരിമല കാനനപാത ഇന്ന് തീര്‍ത്ഥാടകര്‍ക്കായി തുറന്നു നല്‍കി. സത്രം മുക്കുഴി വഴിയുള്ള കാനനപാത ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഇന്ന് രാവിലെ മുതല്‍ തുറന്നു നല്‍കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പാത സഞ്ചാരയോഗ്യമെന്ന് വനം വകുപ്പില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.

നേരത്തെ കാനനപാതയിലൂടെയുള്ള ശബരിമല തീര്‍ഥാടനം താത്കാലികമായി ഹൈക്കോടതി വിലക്കിയിരുന്നു . മോശം കാലാവസ്ഥ മുന്‍നിര്‍ത്തിയായിരുന്നു വിലക്ക്. വണ്ടിപ്പെരിയാര്‍, സത്രം, പുല്‍മേട്, എരുമേലി വഴിയുള്ള തീര്‍ഥാടനത്തിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. പ്രദേശത്ത് ഞായറാഴ്ച മുതല്‍ കനത്ത മൂടല്‍മഞ്ഞായിരുന്നു. കാലാവസ്ഥാ അനുകൂലമായാല്‍ മാത്രമേ ഇതു വഴി ഭക്തരേ കടത്തിവിടുകയുള്ളൂ എന്ന് വനംവകുപ്പ് വ്യക്തമാക്കി.

അതേസമയം അതിശക്തമായി പെയ്യുന്ന മഴയെ അവഗണിച്ച് ശബരിമലയിലേക്കുള്ള തീര്‍ഥാടകരുടെ ഒഴുക്ക് തുടരുന്നു. കാനനപാത വഴിയും പുല്ലുമേട് വഴിയുമുള്ള യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ട് പോലും ഇന്നലെ 86000 ലധികം തീര്‍ഥാടകര്‍ മലകയറി.

ഇതില്‍ തന്നെ 11,834 തീര്‍ഥാടകര്‍ തത്സമയ ബുക്കിങ് ഉപയോഗിച്ചാണ് മല ചവിട്ടിയത്. കനത്ത മഴയുണ്ടായിരുന്ന ഞായറാഴ്ച പോലും തീര്‍ഥാടകരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായില്ല. 60,980 തീര്‍ഥാടകരാണ് മല ചവിട്ടിയത്.



sabrimala

Next TV

Related Stories
പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു

Dec 4, 2024 07:21 PM

പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു

പോലീസ് ഉദ്യോഗസ്ഥരെ...

Read More >>
വെക്കളം യുപി സ്കൂളിൽ 'വായനക്കളരി'   ഉദ്ഘാടനം ചെയ്തു

Dec 4, 2024 06:34 PM

വെക്കളം യുപി സ്കൂളിൽ 'വായനക്കളരി' ഉദ്ഘാടനം ചെയ്തു

വെക്കളം യുപി സ്കൂളിൽ 'വായനക്കളരി' ഉദ്ഘാടനം...

Read More >>
പയ്യാവൂർ ചാമക്കാൽ ഗവൺമെൻ്റ് എൽ പി സ്കൂളിൽ പഴമേള സംഘടിപ്പിച്ചു

Dec 4, 2024 03:55 PM

പയ്യാവൂർ ചാമക്കാൽ ഗവൺമെൻ്റ് എൽ പി സ്കൂളിൽ പഴമേള സംഘടിപ്പിച്ചു

പയ്യാവൂർ ചാമക്കാൽ ഗവൺമെൻ്റ് എൽ പി സ്കൂളിൽ പഴമേള സംഘടിപ്പിച്ചു...

Read More >>
കണ്ണൂരിൽ എൽഡിഎഫ് സമരപ്പന്തലിൽ  കെഎസ്ആർടിസി ബസ് കുടുങ്ങി

Dec 4, 2024 03:27 PM

കണ്ണൂരിൽ എൽഡിഎഫ് സമരപ്പന്തലിൽ കെഎസ്ആർടിസി ബസ് കുടുങ്ങി

കണ്ണൂരിൽ എൽഡിഎഫ്സമരപ്പന്തലിൽ കെഎസ്ആർടിസി ബസ് കുടുങ്ങി ...

Read More >>
സങ്കടക്കടലിനിടയിൽ നേരിയ ആശ്വാസം; കളർകോട് അപകടത്തിൽ ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ആരോഗ്യനിലയിൽ പുരോഗതി

Dec 4, 2024 03:15 PM

സങ്കടക്കടലിനിടയിൽ നേരിയ ആശ്വാസം; കളർകോട് അപകടത്തിൽ ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ആരോഗ്യനിലയിൽ പുരോഗതി

സങ്കടക്കടലിനിടയിൽ നേരിയ ആശ്വാസം; കളർകോട് അപകടത്തിൽ ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ആരോഗ്യനിലയിൽ...

Read More >>
ക്രിസ്മസിന് വരാമെന്ന് മുത്തച്ഛനും മുത്തശ്ശിക്കും വാക്കു കൊടുത്തു; ഒടുവിൽ എത്തിയത് ദേവാനന്ദിൻ്റെ ചേതനയറ്റ ശരീരം

Dec 4, 2024 02:54 PM

ക്രിസ്മസിന് വരാമെന്ന് മുത്തച്ഛനും മുത്തശ്ശിക്കും വാക്കു കൊടുത്തു; ഒടുവിൽ എത്തിയത് ദേവാനന്ദിൻ്റെ ചേതനയറ്റ ശരീരം

ക്രിസ്മസിന് വരാമെന്ന് മുത്തച്ഛനും മുത്തശ്ശിക്കും വാക്കു കൊടുത്തു; ഒടുവിൽ എത്തിയത് ദേവാനന്ദിൻ്റെ ചേതനയറ്റ...

Read More >>
Top Stories










News Roundup






Entertainment News