സംഗീതപ്രേമികൾക്ക്‌ വിരുന്നൊരുക്കി പെരിഞ്ചെല്ലൂർ സംഗീതസഭയുടെ കച്ചേരി അരങ്ങേറി

സംഗീതപ്രേമികൾക്ക്‌ വിരുന്നൊരുക്കി പെരിഞ്ചെല്ലൂർ സംഗീതസഭയുടെ കച്ചേരി അരങ്ങേറി
Dec 3, 2024 02:52 PM | By Remya Raveendran

തളിപ്പറമ്പ : പെരിഞ്ചെല്ലൂർ സംഗീതസഭയുടെ 101ാം കച്ചേരി അരങ്ങേറി. സംഗീതത്തെ പ്രോത്സാഹിപ്പിക്കാൻ 2016ൽ സംഗീത പ്രേമികൾക്ക്‌ വിരുന്നൊരുക്കിയാണ്‌ രാജരാജേശ്വര ക്ഷേത്രത്തിന്‌ സമീപത്തെ നീലകണ്‌ഠ അയ്യർ സ്‌മാരക ഹാളിൽ സംഗീത കച്ചേരി തുടങ്ങിയത്‌.രാജ്യത്തെ അറിയപ്പെടുന്ന സംഗീതജ്ഞരെ പെരിഞ്ചെല്ലൂർ സംഗീത സഭയിലെത്തിച്ച് കച്ചേരികൾ നടത്തിയതിലൂടെ ശുദ്ധ സംഗീതാസ്വാദനത്തിന് വഴിയൊരുക്കി. എട്ടുവർഷത്തിനിടയിൽ 100 കച്ചേരികളിലായി മൂന്നൂറിൽപരം കലാകാരൻമാരെയാണ്‌ തളിപ്പറമ്പിന്‌ പരിചയപ്പെടുത്തി വേദികളെ ത്രസിപ്പിച്ചത്‌. ഒരുകാലത്ത് കേരളത്തിലെ പ്രമുഖ സാംസ്‌കാരിക കേന്ദ്രമായി അറിയപ്പെട്ടിരുന്ന പെരിഞ്ചെല്ലൂർ ദേശത്തിന്റെ പേരും, പെരുമയും തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ്‌ സംഗീതവിരുന്നിലൂടെ നടത്തിയത്‌.

യുവ സംഗീതജ്‌ഞൻ കുന്നക്കുടി എം ബാലമുരളി കൃഷ്ണയുടെ നേതൃത്വത്തിൽ നടത്തിയ 101മത്‌ കച്ചേരിയിൽവായ്പാട്ടിന്റെ സൗന്ദര്യം സംഗീതപ്രേമികൾ മതിമറന്ന്‌ ആസ്വദിച്ചു. വലചി വച്ചി എന്ന നവരാഗ വാർത്തോട് കൂടിയാണ്‌ കച്ചേരി ആരംഭിച്ചത്‌. പത്മശ്രീ പുരസ്‌കാര ജേതാവും മൃദംഗ ചക്രവർത്തിയുമായ 81കാരൻ ഡോ. യെല്ല വെങ്കിടേശ്വര റാവു മൂന്നു മണിക്കൂർ മൃദംഗത്തിൽ വിസ്മയം തീർത്തു. സാവേരി രാഗത്തിൽ സ്വാതി തിരുനാൾ ചിട്ടപ്പെടുത്തിയ പരിപാഹി ഗണാധിപ, മുഖാരി രാഗത്തിലെ ത്യാഗരാജ സ്വാമിയുടെ മുറിപ്പേമു കലിഗേ, മുത്തുസ്വാമി ദീക്ഷിതരുടെ ശ്രീരഞ്ജനി രാഗത്തിലെ നീ സാട്ടി ദൈവമേന്തു തുടങ്ങി നിരവധി വ്യത്യസ്ത രാഗങ്ങളിലെ കീർത്തനങ്ങൾ മൃദംഗത്തിലൂടെ പകർന്നുനൽകി. ഇടപ്പള്ളി അജിത്ത് കുമാർ വയലിനിൽ അകമ്പടിയേകി. നൊച്ചൂർ നാരായണൻ മുഖ്യാതിഥിയായി.അദ്ദേഹം കലാകാരന്മാരെ ആദരിച്ചു. സംഗീത സഭ സ്ഥാപകനും പരിസ്ഥിതി പ്രവർത്തകനുമായ വിജയ് നീലകണ്ഠൻ സ്വാഗതം പറഞ്ഞു.

Perinjellurkacheri

Next TV

Related Stories
സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും സംഘടിപ്പിച്ചു

Jan 22, 2025 07:18 PM

സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും സംഘടിപ്പിച്ചു

സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും...

Read More >>
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് യൂണിറ്റ് ഔദ്യോഗിക ഉദ്ഘാടനവും പൊതുയോഗവും ജനുവരി 26ന്

Jan 22, 2025 05:51 PM

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് യൂണിറ്റ് ഔദ്യോഗിക ഉദ്ഘാടനവും പൊതുയോഗവും ജനുവരി 26ന്

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് യൂണിറ്റ് ഔദ്യോഗിക ഉദ്ഘാടനവും പൊതുയോഗവും ജനുവരി...

Read More >>
സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും സംഘടിപ്പിച്ചു

Jan 22, 2025 05:38 PM

സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും സംഘടിപ്പിച്ചു

സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും...

Read More >>
അധ്യാപകർക്ക് സമരത്തിന് പോകണം, ക്ലാസ് ഉണ്ടാവില്ലെന്ന് വാട്സ് ആപ്പിലൂടെ അറിയിപ്പ്; പ്രഥമാധ്യാപകന് സസ്പെൻഷൻ

Jan 22, 2025 05:01 PM

അധ്യാപകർക്ക് സമരത്തിന് പോകണം, ക്ലാസ് ഉണ്ടാവില്ലെന്ന് വാട്സ് ആപ്പിലൂടെ അറിയിപ്പ്; പ്രഥമാധ്യാപകന് സസ്പെൻഷൻ

അധ്യാപകർക്ക് സമരത്തിന് പോകണം, ക്ലാസ് ഉണ്ടാവില്ലെന്ന് വാട്സ് ആപ്പിലൂടെ അറിയിപ്പ്; പ്രഥമാധ്യാപകന്...

Read More >>
'തന്‍റെ ഭർത്താവ് ഏക്കർ കണക്കിന് ഭൂമി വാങ്ങിയെന്ന് ഷമ്മാസ് തെളിയിക്കണം'; ഇല്ലേൽ നിയമനടപടിയെന്ന് പി പി ദിവ്യ

Jan 22, 2025 03:58 PM

'തന്‍റെ ഭർത്താവ് ഏക്കർ കണക്കിന് ഭൂമി വാങ്ങിയെന്ന് ഷമ്മാസ് തെളിയിക്കണം'; ഇല്ലേൽ നിയമനടപടിയെന്ന് പി പി ദിവ്യ

'തന്‍റെ ഭർത്താവ് ഏക്കർ കണക്കിന് ഭൂമി വാങ്ങിയെന്ന് ഷമ്മാസ് തെളിയിക്കണം'; ഇല്ലേൽ നിയമനടപടിയെന്ന് പി പി...

Read More >>
കൊല്ലത്ത് ഒൻപതുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചു, 35കാരൻ പോക്സോ കേസിൽ പിടിയിൽ

Jan 22, 2025 03:26 PM

കൊല്ലത്ത് ഒൻപതുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചു, 35കാരൻ പോക്സോ കേസിൽ പിടിയിൽ

കൊല്ലത്ത് ഒൻപതുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചു, 35കാരൻ പോക്സോ കേസിൽ...

Read More >>
Top Stories

News Roundup