പിണറായി : ജില്ലാ ചാരിറ്റബിൾ സൊസൈറ്റി പിണറായി നടത്തുന്ന കളരി പരിശീലനത്തിൻ്റെ മുപ്പത്തിനാലാം വാർഷിക സമാപനം പിണറായി കൺവെൻഷൻ സെൻ്റർ പരിസരത്ത് നടന്നു.പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ.രാജീവൻ ഉദ്ഘാടനം ചെയ്തു.കെ യു.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സി പി എം പിണറായി ഏരിയ സെക്രട്ടറി കെ.ശശിധരൻ, സി.നന്ദനൻ, സി.എൻ.ഗംഗാധരൻ, സി.കെ.ഗോപാലകൃഷ്ണൻ, വി.സി.വാമനൻ, റോഷി,ടി.കെ അനൂപ്, യു.കെ.അഭിലാഷ് എന്നിവർ സംസാരിച്ചു.ചടങ്ങിൽ വെച്ച് മധു ഗുരുക്കളെ അനിൽ പ്രസാദും, സജീവൻ ഗുരുക്കളെ കെ ശശിധരനും ആദരിച്ചു.പി.കെ. ബാബു സ്വാഗതവും കെ.സുരേഷ് നന്ദിയും പറഞ്ഞു. തുടർന്ന് കളരി വിദ്യാർത്ഥികളും ക്ഷണിതാക്കളായ കളരി താരങ്ങളും ചേർന്ന് അവതരിപ്പിച്ച മെയ്പയറ്റ്, വാൾ, ഉറുമിപയറ്റ് പ്രകടനവും നടന്നു.
Pinaraykalaripractice