ആലപ്പുഴ വാഹനാപകടം: പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളുടെ നില ഗുരുതരം

ആലപ്പുഴ  വാഹനാപകടം: പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളുടെ നില ഗുരുതരം
Dec 3, 2024 07:37 PM | By sukanya

ആലപ്പുഴ : ആലപ്പുഴ കളർകോട് വാഹനാപകടത്തില്‍ പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളുടെ നില ഗുരുതരമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്.ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. മെഡിക്കല്‍ ബോർഡ് രൂപീകരിച്ചതായും എല്ലാ ചികിത്സയും ഒരുക്കിയെന്നും മന്ത്രി വ്യക്തമാക്കി.

ഇന്നലെ രാത്രിയായിരുന്നു നാാടിനെയാകെ നൊബരത്തിലാഴ്ത്തിയ ദാരുണമായ അപകടം ഉണ്ടായത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്ന വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികള്‍. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്ത് എടുത്തത്. കാറില്‍ 11 പേരുണ്ടായിരുന്നു. മറ്റു ആറു പേർ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും ചികിത്സയിലുണ്ട്.

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവർക്ക് മികച്ച ചികിത്സ സർക്കാർ ഉറപ്പാക്കുമെന്ന് മന്ത്രി പി പ്രസാദ് അറിയിച്ചു. അതീവ ദു:ഖകരമായ സംഭവമാണ് ഉണ്ടായത്. അപകടത്തില്‍ വിശദമായ അന്വേഷണം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റവരുടെ ചികിത്സക്കായി മെഡിക്കല്‍ ബോർഡ് രൂപീകരിക്കും. പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവും ഏറ്റെടുക്കുമെന്നും ആരോഗ്യ സർവ്വകലാശാലയും വ്യക്തമാക്കിയിട്ടുണ്ട്.

Alappuzha

Next TV

Related Stories
ലഹരി കേസ്; യൂട്യൂബർ ‘തൊപ്പി’യുടെ ജാമ്യാപേക്ഷ തീർപ്പാക്കി

Dec 4, 2024 02:08 PM

ലഹരി കേസ്; യൂട്യൂബർ ‘തൊപ്പി’യുടെ ജാമ്യാപേക്ഷ തീർപ്പാക്കി

ലഹരി കേസ്; യൂട്യൂബർ ‘തൊപ്പി’യുടെ ജാമ്യാപേക്ഷ...

Read More >>
വയനാട് ചുണ്ടേലില്‍ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവം: കൊലപാതകം

Dec 4, 2024 01:20 PM

വയനാട് ചുണ്ടേലില്‍ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവം: കൊലപാതകം

വയനാട് ചുണ്ടേലില്‍ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവം:...

Read More >>
രാഹുൽ മാങ്കൂട്ടത്തിലും, യു.ആര്‍ പ്രദീപും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു

Dec 4, 2024 12:45 PM

രാഹുൽ മാങ്കൂട്ടത്തിലും, യു.ആര്‍ പ്രദീപും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു

രാഹുൽ മാങ്കൂട്ടത്തിലും, യു.ആര്‍ പ്രദീപും എംഎല്‍എമാരായി സത്യപ്രതിജ്ഞ...

Read More >>
പയ്യന്നൂർ കണ്ടോത്തെ ടി പി ഓട്ടോ ഗാരേജിൽ തീപിടുത്തം

Dec 4, 2024 12:04 PM

പയ്യന്നൂർ കണ്ടോത്തെ ടി പി ഓട്ടോ ഗാരേജിൽ തീപിടുത്തം

പയ്യന്നൂർ കണ്ടോത്തെ ടി പി ഓട്ടോ ഗാരേജിൽ...

Read More >>
നവീൻ ബാബുവിന്റെ മരണം; കൈക്കൂലി ആരോപണത്തിൽ അന്വേഷണം പൂർത്തിയാക്കി വിജിലൻസ് സ്പെഷ്യൽ സെൽ

Dec 4, 2024 11:45 AM

നവീൻ ബാബുവിന്റെ മരണം; കൈക്കൂലി ആരോപണത്തിൽ അന്വേഷണം പൂർത്തിയാക്കി വിജിലൻസ് സ്പെഷ്യൽ സെൽ

നവീൻ ബാബുവിന്റെ മരണം; കൈക്കൂലി ആരോപണത്തിൽ അന്വേഷണം പൂർത്തിയാക്കി വിജിലൻസ് സ്പെഷ്യൽ...

Read More >>
എഡിജിപി എം.ആർ അജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു

Dec 4, 2024 11:42 AM

എഡിജിപി എം.ആർ അജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു

എഡിജിപി എം.ആർ അജിത് കുമാറിനെ വിജിലൻസ് ചോദ്യം...

Read More >>
Top Stories

News Roundup