പൂർണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പ്: കോടതിയലക്ഷ്യ നടപടി ആരംഭിച്ച് ഹൈക്കോടതി

പൂർണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പ്: കോടതിയലക്ഷ്യ നടപടി ആരംഭിച്ച് ഹൈക്കോടതി
Dec 12, 2024 05:54 AM | By sukanya

കൊച്ചി: കോടതി നിർദേശങ്ങൾ ലംഘിച്ച് തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ആനകളെ എഴുന്നള്ളിച്ചതിൽ ഹൈക്കോടതി കോടതിയലക്ഷ്യ നടപടികൾ തുടങ്ങി. ദേവസ്വം ഓഫീസർ അടക്കമുളളവർക്ക് നോട്ടീസ് അയക്കാൻ ഡിവിഷൻ ബെഞ്ച്  നിർദേശിച്ചു. നാട്ടാന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച മാർഗ നിർദേശങ്ങൾ പാലിക്കാതിരിക്കാൻ മനഃപൂർവമായ ശ്രമമുണ്ടായെന്ന് കരുതേണ്ടി വരുമെന്ന് കോടതി പറ‍ഞ്ഞു.

ഇക്കാര്യത്തിൽ ദേവസ്വം ഓഫീസർ നൽകിയ സത്യവാങ്മൂലം സ്വീകരിക്കാനാകില്ല. 15 ആനകളെയും എഴുന്നള്ളിച്ചില്ലെങ്കിൽ ഭക്തർ എതിരാകുമെന്ന വാദവും അംഗീകരിക്കാനാകില്ല. ഈ പോക്കുപോയാൽ നിയമം ഇല്ലാത്ത നാടായി ഇവിടെ മാറും. ഇത് അംഗീകരിക്കാനാകില്ല എന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി കോടതിയലക്ഷ്യ നടപടി തുടങ്ങിയത്. മാനദണ്ഡങ്ങൾ ലംഘിച്ച് തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ആനകളെ എഴുന്നള്ളിച്ചതിന് വനം വകുപ്പ് കേസെടുത്തിരുന്നു.

highcourt

Next TV

Related Stories
സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും മഴ കനക്കും

Dec 12, 2024 08:50 AM

സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും മഴ കനക്കും

സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും മഴ കനക്കും...

Read More >>
റേഷൻ കടകളുടെ സമയം പുനഃക്രമീകരിച്ച് ഭക്ഷ്യവകുപ്പ്

Dec 12, 2024 08:45 AM

റേഷൻ കടകളുടെ സമയം പുനഃക്രമീകരിച്ച് ഭക്ഷ്യവകുപ്പ്

റേഷൻ കടകളുടെ സമയം പുനഃക്രമീകരിച്ച്...

Read More >>
കെൽട്രോണിൽ അക്കൗണ്ടിംഗ് കോഴ്‌സുകൾ

Dec 12, 2024 05:59 AM

കെൽട്രോണിൽ അക്കൗണ്ടിംഗ് കോഴ്‌സുകൾ

കെൽട്രോണിൽ അക്കൗണ്ടിംഗ്...

Read More >>
റെയിൽവെ ഗേറ്റ് അടച്ചിടും

Dec 12, 2024 05:58 AM

റെയിൽവെ ഗേറ്റ് അടച്ചിടും

റെയിൽവെ ഗേറ്റ്...

Read More >>
അനധികൃത ഫ്ലെക്സ് ബോർഡ്:  സംസ്ഥാന സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച്  ഹൈക്കോടതി

Dec 12, 2024 05:56 AM

അനധികൃത ഫ്ലെക്സ് ബോർഡ്: സംസ്ഥാന സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

അനധികൃത ഫ്ലെക്സ് ബോർഡ്: സംസ്ഥാന സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് ...

Read More >>
ക്രിസ്മസ്-പുതുവത്സര യാത്രാ തിരക്ക്: മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ

Dec 12, 2024 05:53 AM

ക്രിസ്മസ്-പുതുവത്സര യാത്രാ തിരക്ക്: മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ

ക്രിസ്മസ്-പുതുവത്സര യാത്രാ തിരക്ക്:മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍...

Read More >>
Entertainment News