അനധികൃത ഫ്ലെക്സ് ബോർഡ്: സംസ്ഥാന സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

അനധികൃത ഫ്ലെക്സ് ബോർഡ്:  സംസ്ഥാന സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച്  ഹൈക്കോടതി
Dec 12, 2024 05:56 AM | By sukanya

കൊച്ചി: അനധികൃത ഫ്ലെക്സ് ബോർഡുകൾ നീക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. എത്ര  ബോർഡുകൾ നീക്കം ചെയ്തെന്ന കണക്കുകൾ ഹാജരാക്കാൻ കൂടുതൽ സമയം തേടിയതിൽ സിംഗിൾ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി. രാഷ്ടീയ പാർട്ടികളുടെ ബോർഡുകൾ നീക്കം ചെയ്തതിന്‍റെ കണക്കുകൾ പ്രത്യേകം വേണമെന്നും എത്ര രൂപ പിഴ ഈടാക്കിയെന്ന് അറിയിക്കണമെന്നും ഇന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

രാഷ്ട്രീയക്കാരുടെ മുഖം ബോർഡുകളിലില്ലാതായാൽ നിരത്തുകൾ മലീമസമാക്കുന്ന നടപടിയിൽ മാറ്റം വരുമെന്നും കോടതി നിരീക്ഷിച്ചു. സർക്കാരിന്‍റെ ഭാഗമായിട്ടുളള ബോർഡുകൾ ഇത്തരത്തിൽ അനധികൃതമായി സ്ഥാപിക്കില്ലെന്ന് ഉത്തരവിറക്കാൻ കഴിയുമോ എന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. ഫ്ലക്സ് ബോർഡുകൾ നീക്കാൻ ധൈര്യം വേണമെന്ന് സർക്കാരിനോട് പറഞ്ഞ കോടതി കേസ് പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി.

highcourt

Next TV

Related Stories
സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും മഴ കനക്കും

Dec 12, 2024 08:50 AM

സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും മഴ കനക്കും

സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും മഴ കനക്കും...

Read More >>
റേഷൻ കടകളുടെ സമയം പുനഃക്രമീകരിച്ച് ഭക്ഷ്യവകുപ്പ്

Dec 12, 2024 08:45 AM

റേഷൻ കടകളുടെ സമയം പുനഃക്രമീകരിച്ച് ഭക്ഷ്യവകുപ്പ്

റേഷൻ കടകളുടെ സമയം പുനഃക്രമീകരിച്ച്...

Read More >>
കെൽട്രോണിൽ അക്കൗണ്ടിംഗ് കോഴ്‌സുകൾ

Dec 12, 2024 05:59 AM

കെൽട്രോണിൽ അക്കൗണ്ടിംഗ് കോഴ്‌സുകൾ

കെൽട്രോണിൽ അക്കൗണ്ടിംഗ്...

Read More >>
റെയിൽവെ ഗേറ്റ് അടച്ചിടും

Dec 12, 2024 05:58 AM

റെയിൽവെ ഗേറ്റ് അടച്ചിടും

റെയിൽവെ ഗേറ്റ്...

Read More >>
പൂർണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പ്: കോടതിയലക്ഷ്യ നടപടി ആരംഭിച്ച് ഹൈക്കോടതി

Dec 12, 2024 05:54 AM

പൂർണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പ്: കോടതിയലക്ഷ്യ നടപടി ആരംഭിച്ച് ഹൈക്കോടതി

പൂർണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പ്: കോടതിയലക്ഷ്യ നടപടി ആരംഭിച്ച്...

Read More >>
ക്രിസ്മസ്-പുതുവത്സര യാത്രാ തിരക്ക്: മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ

Dec 12, 2024 05:53 AM

ക്രിസ്മസ്-പുതുവത്സര യാത്രാ തിരക്ക്: മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ

ക്രിസ്മസ്-പുതുവത്സര യാത്രാ തിരക്ക്:മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍...

Read More >>
Entertainment News