നിടുംപൊയിൽ: തലശ്ശേരി മാനന്തവാടി അന്തർ സംസ്ഥാനപാതയിലെ നിടുംപൊയിൽ പേര്യ ചുരം റോഡ് വാഹന ഗതാഗതത്തിന് തുറന്നു കൊടുത്തു. ചുരം പാതയിൽ റോഡിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്നാണ് നാല് മാസങ്ങൾക്ക് മുൻപ് റോഡ് അറ്റകുറ്റ പണികൾക്കായി അടച്ചിട്ടത്. ഭാഗികമായാണ് ഇന്ന് മുതൽ ഗതാഗതം പുനരാംഭിച്ചത്. കോളയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം റിജി യുടെ അധ്യക്ഷതയിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ നവീകരിച്ച റോഡ് ഉദ്‌ഘാടനം ചെയ്തു.
കണ്ണൂർ തലശ്ശേരി ഭാഗത്തുനിന്നും മാനന്തവാടിയിലേക്കുള്ള പ്രധാന പാതയായ പേര്യ ചുരം റോഡ് അടഞ്ഞു കിടന്നതിനാൽ യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലായിരുന്നു. പത്ത് മീറ്ററോളം താഴ്ത്തി മണ്ണ് മാറ്റി നൂറ് മീറ്ററോളം സ്ഥലത്താണ് റോഡ് പുനർനിർമ്മിച്ചത്. ഭാഗികമായി ഗതാഗതം പുനരാരംഭിച്ച റോഡിലൂടെ ആദ്യ ഘട്ടത്തിൽ ചെറു വാഹനങ്ങളെയും ഇതുവഴി സർവീസ് നടത്തുന്ന ബസുകളെയുമാണ് കടത്തിവിടുന്നത്.
Nedumpoyilperyachuramroad