ആറളം ഫാം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 'സ്‌നേഹ രുചി' പലഹാര മേള സംഘടിപ്പിച്ചു

ആറളം ഫാം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 'സ്‌നേഹ രുചി' പലഹാര മേള സംഘടിപ്പിച്ചു
Dec 17, 2024 03:25 PM | By Remya Raveendran

ഇരിട്ടി : എല്‍പി വിഭാഗത്തിലെ പഠനാനുബന്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആറളം ഫാം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ സ്‌നേഹരുചി പലഹാരമേള വേറിട്ടതായി. അധ്യാപകര്‍ തയ്യാറാക്കി കൊണ്ടുവന്ന വിവിധ വിഭവങ്ങള്‍ പേര് സഹിതം പ്രദര്‍ശിപ്പിക്കുകയും ഒന്നാം തരം മുതല്‍ പത്താംതരം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് നല്‍കുകയും ചെയ്തു.

രുചി കൊണ്ടും ഉണ്ടാക്കുന്ന രീതി കൊണ്ടും ചേര്‍ക്കുന്ന സാധനങ്ങളുടെ പ്രത്യേകത കൊണ്ടും വേറിട്ടു നില്‍ക്കുന്ന അന്‍പതോളം നാടന്‍ പലഹാരങ്ങളാണ് സ്‌നേഹരുചി പലഹാരമേളയില്‍ ഒരുക്കിയിരുന്നത്. ആവിയില്‍ പുഴുങ്ങിയതും ഓട്ടില്‍ ചുട്ടെടുക്കുന്നതും മറ്റുമായ അധികം ചേരുവകള്‍ ആവശ്യമില്ലാത്തചെലവ് കുറഞ്ഞ വിഭവങ്ങളാണ് പലഹാരമേളയില്‍ ഉണ്ടായിരുന്നത്.

നാട്ടുരുചി നന്മരുചി എന്ന ലക്ഷ്യവുമായി സംഘടിപ്പിച്ച പലഹാരമേള പിടിഎ പ്രസിഡന്റ് കോട്ടി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ ഒ.പി സോജന്‍, സീനിയര്‍ അധ്യാപകന്‍ സി.എ അബ്ദുല്‍ ഗഫൂര്‍, സ്റ്റാഫ് സെക്രട്ടറി, രവീന്ദ്ര ബാബു, പരിപാടിയുടെ കോര്‍ഡിനേറ്റര്‍ അനഘ, ജിഷ്ണ,നൗഷാദ്, നിര്‍മ്മല്‍, അഞ്ജന, അരുണ, രചന, സൗരവ് എന്നിവര്‍ പ്രസംഗിച്ചു.

Aaralamfamgovtschool

Next TV

Related Stories
സർക്കാർ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്ന്   വിദ്യാഭ്യാസ മന്ത്രി

Dec 17, 2024 03:04 PM

സർക്കാർ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

സർക്കാർ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് വിദ്യാഭ്യാസ...

Read More >>
തളിപ്പറമ്പില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

Dec 17, 2024 02:46 PM

തളിപ്പറമ്പില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

തളിപ്പറമ്പില്‍ കഞ്ചാവുമായി യുവാവ്...

Read More >>
നടിയെ ആക്രമിച്ച കേസ്; രണ്ട് ഫോറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം തള്ളി

Dec 17, 2024 02:37 PM

നടിയെ ആക്രമിച്ച കേസ്; രണ്ട് ഫോറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം തള്ളി

നടിയെ ആക്രമിച്ച കേസ്; രണ്ട് ഫോറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം...

Read More >>
മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Dec 17, 2024 02:26 PM

മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ കിണറ്റിൽ മരിച്ച നിലയിൽ...

Read More >>
നിടുംപൊയിൽ പേര്യ ചുരം റോഡ് വാഹന ഗതാഗതത്തിന് തുറന്നു കൊടുത്തു

Dec 17, 2024 02:21 PM

നിടുംപൊയിൽ പേര്യ ചുരം റോഡ് വാഹന ഗതാഗതത്തിന് തുറന്നു കൊടുത്തു

നിടുംപൊയിൽ പേര്യ ചുരം റോഡ് വാഹന ഗതാഗതത്തിന് തുറന്നു...

Read More >>
തളിപ്പറമ്പ് നഗരസഭാ കൗൺസിൽ യോഗം  നടന്നു

Dec 17, 2024 02:10 PM

തളിപ്പറമ്പ് നഗരസഭാ കൗൺസിൽ യോഗം നടന്നു

തളിപ്പറമ്പ് നഗരസഭാ കൗൺസിൽ യോഗം ...

Read More >>
Top Stories