തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലിചെയ്യാൻ പാടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. ഇത്തരത്തിലുള്ള നടപടികൾ ചട്ടവിരുദ്ധമാണ്. ഇക്കാര്യങ്ങൾ വിജിലൻസും പൊതുവിദ്യാഭ്യാസ വകുപ്പിലെ വിജിലൻസും കർശനമായി പരിശോധിക്കുമെന്നും കുറ്റക്കാർക്കെതിരേ നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ ട്യൂഷൻസ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന അധ്യാപകരുടെ വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിനെ അറിയിക്കാൻ പി.ടി.എ. അധികൃതരോട് മന്ത്രി ആവശ്യപ്പെട്ടു. ചോദ്യക്കടലാസിലെ ചില ചോദ്യങ്ങൾ യുട്യൂബ് ചാനലിൽ വന്നതിനെ സംബന്ധിച്ചുള്ള അന്വേഷണം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു
thiruvanathapuram