ചെറുവാഞ്ചേരിയില്‍ പുതുതായി നിർമ്മിക്കുന്ന സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപനം നടന്നു

ചെറുവാഞ്ചേരിയില്‍ പുതുതായി നിർമ്മിക്കുന്ന സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപനം നടന്നു
Dec 18, 2024 02:41 PM | By Remya Raveendran

ചെറുവാഞ്ചേരി :   കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തും പാട്യം ഗ്രാമ പഞ്ചായത്തും ജനകീയ സഹകരണത്തോടെ ചെറുവാഞ്ചേരിയില്‍ നിര്‍മിക്കുന്ന സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. സംസ്ഥാനത്ത് പഞ്ചായത്തുകൾ തോറും 124 കളിക്കളങ്ങൾ നിർമിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിൽ 64 എണ്ണം പൂർത്തിയായതായും 70 ഓളം ചെറുതും വലുതുമായ സ്റ്റേഡിയങ്ങൾ നിർമാണത്തിലാണെന്നും മന്ത്രി പറഞ്ഞു.

കായിക ഉച്ചകോടിയിൽ 5400 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം കേരളത്തിന് നേടാനായി. കേരള ക്രിക്കറ്റ് അസോസിയേഷൻ മാത്രം 1400 കോടി നിക്ഷേപിക്കാൻ തീരുമാനിച്ചുവെന്നും മന്ത്രി പറഞ്ഞു.

ചെറുവാഞ്ചേരി വില്ലേജ് ഓഫീസിന് സമീപം മൂന്ന് ഏക്കര്‍ സ്ഥലമാണ് സ്റ്റേഡിയത്തിനായി വിലയ്ക്ക് വാങ്ങിയത്. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് 60 ലക്ഷം രൂപയും പാട്യം ഗ്രാമപഞ്ചായത്ത് 20 ലക്ഷം രൂപയും സ്ഥലം ഏറ്റെടുക്കുന്നതിന് ലഭ്യമാക്കി. ജനകീയ പങ്കാളിത്തത്തോടെ 55 ലക്ഷം രൂപയും സമാഹരിച്ചു. സ്റ്റേഡിയം നിര്‍മിക്കുന്നതിന് കെ.പി.മോഹനൻ എംഎൽഎ ഇടപെട്ട് കഴിഞ്ഞ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ വോളിബോള്‍, ഷട്ടില്‍, ബാഡ്മിന്റണ്‍ എന്നിവക്കാവശ്യമായ ഇന്‍ഡോര്‍ സ്റ്റേഡിയമാണ് നിര്‍മിക്കുക.

കെ.പി. മോഹനന്‍ എംഎല്‍എ അധ്യക്ഷനായി. സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ചീഫ് എഞ്ചിനീയര്‍ പി കെ.അനില്‍ കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ യു പി ശോഭ, പാട്യം പഞ്ചായത്ത് പ്രസിഡന്റ് എൻ വി ഷിനിജ, ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡൻ്റ് എ അശോകന്‍ എന്നിവര്‍ മുഖ്യാതിഥികളായി. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആര്‍ ഷീല, വൈസ് പ്രസിഡന്റ് പി ഷൈറീന, പഞ്ചായത്ത് പ്രസിഡൻ്റുമാരായ വി. ബാലന്‍, കെ ലത, സക്കീന തെക്കയില്‍, ജനപ്രതിനിധികളായ ഉഷരയരോത്ത്, ടി ദാമോദരന്‍, മുഹമ്മദ് ഫായിസ് അരുള്‍, പി റോജ, ഒ ഗംഗാധരന്‍, പി വി സുരേന്ദ്രന്‍, പി കെ അലി, എന്‍ റീന, കെ കെ സമീര്‍, സി പി രജിത, ഹൈമജ കോട്ടായി, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുന്ന പി സദാനന്ദ്, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരായ കെ ലീല, എ പ്രദീപന്‍, എൻ. ധനഞ്ജയൻ, ടി വി കെ ഇബ്രാഹിം, മനോജ് പൊയിലൂര്‍, രാജു എക്കാല്‍, കെ ഭരതന്‍, കാരായി രാഘവന്‍, കെ കെ പവിത്രന്‍, സന്തോഷ് ഇല്ലോളില്‍, ടി ദാമു എന്നിവർ സംസാരിച്ചു.

Cheruvancheristadiyam

Next TV

Related Stories
യു.എ.ഇ.യിൽ നിന്നും വന്ന കണ്ണൂർ സ്വദേശിയ്ക്ക് എംപോക്സ് സ്ഥിരീകരിച്ചു

Dec 18, 2024 05:16 PM

യു.എ.ഇ.യിൽ നിന്നും വന്ന കണ്ണൂർ സ്വദേശിയ്ക്ക് എംപോക്സ് സ്ഥിരീകരിച്ചു

യു.എ.ഇ.യിൽ നിന്നും വന്ന കണ്ണൂർ സ്വദേശിയ്ക്ക് എംപോക്സ് സ്ഥിരീകരിച്ചു...

Read More >>
കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ യു. പി.സ്കൂ‌ൾപുതിയകെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ഡിസംബർ 20ന് നടക്കും

Dec 18, 2024 04:46 PM

കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ യു. പി.സ്കൂ‌ൾപുതിയകെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ഡിസംബർ 20ന് നടക്കും

കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ യു. പി.സ്കൂ‌ൾപുതിയകെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ഡിസംബർ 20ന് നടക്കും...

Read More >>
തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലാമേള ശലഭോത്സവം 2024-2025 സംഘടിപ്പിച്ചു

Dec 18, 2024 04:04 PM

തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലാമേള ശലഭോത്സവം 2024-2025 സംഘടിപ്പിച്ചു

തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലാമേള ശലഭോത്സവം 2024-2025...

Read More >>
'ശ്രീധരന്‍ ചമ്പാട് എഴുത്തും ജീവിതവും' പുസ്തകത്തിന്റെ പ്രകാശനം നടന്നു

Dec 18, 2024 03:09 PM

'ശ്രീധരന്‍ ചമ്പാട് എഴുത്തും ജീവിതവും' പുസ്തകത്തിന്റെ പ്രകാശനം നടന്നു

'ശ്രീധരന്‍ ചമ്പാട് എഴുത്തും ജീവിതവും' പുസ്തകത്തിന്റെ പ്രകാശനം...

Read More >>
ബഡ്‌സ് ജില്ലാ കലോത്സവം  'താലോലം 2024 ' ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കും

Dec 18, 2024 03:00 PM

ബഡ്‌സ് ജില്ലാ കലോത്സവം 'താലോലം 2024 ' ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കും

ബഡ്‌സ് ജില്ലാ കലോത്സവം 'താലോലം 2024 ' ബുധൻ, വ്യാഴം ദിവസങ്ങളിൽ...

Read More >>
കാൻസർ വാക്‌സിൻ വികസിപ്പിച്ചെടുത്ത് റഷ്യ ; 2025 ൽ സൗജന്യ വിതരണം

Dec 18, 2024 02:47 PM

കാൻസർ വാക്‌സിൻ വികസിപ്പിച്ചെടുത്ത് റഷ്യ ; 2025 ൽ സൗജന്യ വിതരണം

കാൻസർ വാക്‌സിൻ വികസിപ്പിച്ചെടുത്ത് റഷ്യ ; 2025 ൽ സൗജന്യ...

Read More >>
Top Stories










News Roundup