തലശ്ശേരി : തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലാമേള ശലഭോത്സവം 2024-2025 സംഘടിപ്പിച്ചു.തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ:കെ.കെ. രത്‌നകുമാരി ഉദ്ഘാടനം ചെയ്തു.തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.പി.അനിത അധ്യക്ഷത വഹിച്ചു.
തലശ്ശേരി അഡീഷണൽ സി.ഡി.പി. ഒ കെ.അനിത,ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രൻ,പി.ആർ. വസന്തൻ മാസ്റ്റർ, ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ. സെയ്തു,കെ.ഡി.മഞ്ജുഷ, എൻ.രജിത പ്രദീപ്,കെ.ടി.ഫർസാന, പി.വിജു,അഭിഷേക് കുറുപ്പ് ,എൻ.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭിന്നശേഷി കലാമേള സംഘടിപ്പിച്ചത്.
Salbholsavam