കണ്ണൂർ: കണ്ണൂരിൽ വീണ്ടും എം പോക്സ്. പരിയാരത്ത് ചികിത്സയിലുണ്ടായിരുന്ന രണ്ടാമത്തെയാൾക്കും രോഗം സ്ഥിരീകരിച്ചു. തലശ്ശേരി സ്വദേശിയുടെ രക്ത സാമ്പിൾ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ചിരുന്നു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. യു.എ.ഇ.യില്‍ നിന്നാണ് ഇയാൾ നാട്ടിലെത്തിയത്.
രോഗിയെ പ്രത്യേക പരിചരണ വിഭാഗത്തിലേക്കു മാറ്റി. നേരത്തെ അബുദാബിയിൽ നിന്നെത്തിയ വയനാടു സ്വദേശിയായ 26കാരന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ജില്ലയിൽ രണ്ടു കേസുകൾ സ്ഥിരീകരിച്ചു.
mpox