അടക്കാത്തോട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂനിറ്റ് ജനറൽ സിക്രട്ടറിയായി 15 വർഷം പിന്നിട്ട അടക്കാത്തോടിലെ വെട്ടുകല്ലും കുഴിയിൽ വി.ഐ സൈദ് കുട്ടിയെ സംഘടന ആദരിച്ചു .അടക്കാത്തോട് ടൗണിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് ദേവസ്വ മേച്ചേരി പൊന്നാട അണിയിച്ച് സൈദ് കുട്ടിയെ ആദരിച്ചു. ജില്ലാ നേതാക്കളായ കെ.കെ.രാമചന്ദ്രൻ, സുധാകരൻ , യൂനിറ്റ് പ്രസിഡണ്ട് കെ.എ യാസീൻ കാവുങ്കൽ, വിൽസൻ കട്ടക്കൽ വിവിധ യൂനിറ്റ് ഭാരവാഹികളായ സി.എം.ജോസഫ്, പ്രജിത്ത് പൊനോൻ , കെ.കെ.മനോജ് , തോമസ് സ്വർണ്ണപള്ളി ,പഞ്ചായത്തംഗം ഷാൻ്റി സജി, എം.ജെ.ജോമേഷ് ,എന്നിവർ പങ്കെടുത്തു.
kelakom