യു.എ.ഇ.യിൽ നിന്നും വന്ന കണ്ണൂർ സ്വദേശിയ്ക്ക് എംപോക്സ് സ്ഥിരീകരിച്ചു

യു.എ.ഇ.യിൽ നിന്നും വന്ന കണ്ണൂർ സ്വദേശിയ്ക്ക് എംപോക്സ് സ്ഥിരീകരിച്ചു
Dec 18, 2024 05:16 PM | By Remya Raveendran

കണ്ണൂർ :   യു.എ.ഇ.യിൽ നിന്നും വന്ന കണ്ണൂർ സ്വദേശിയ്ക്ക് എംപോക്സ് സ്ഥിരീകരിച്ചു.  എംപോക്സ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. യു.എ.ഇ.യിൽ നിന്നും വന്ന വയനാട് സ്വദേശിയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധം ശക്തമാക്കിയിരുന്നു. യു.എ.ഇ.യിൽ നിന്നും വന്ന കണ്ണൂർ സ്വദേശിയ്ക്ക് കൂടി എംപോക്സ് സ്ഥീരീകരിച്ചു. ഇരുവരും കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവരുടെ റൂട്ട് മാപ്പ് ഉടൻ പ്രസിദ്ധീകരിക്കും. കൂടുതൽ ഐസൊലേഷൻ സംവിധാനം ക്രമീകരിക്കാനും മന്ത്രി നിർദേശം നൽകി. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

എംപോക്സ് വളരെ ശ്രദ്ധിക്കണം. രോഗലക്ഷണങ്ങൾ പ്രകടമായതിന് ശേഷമാണ് രോഗം പകരുന്നത്. സമ്പർക്കമുണ്ടായാൽ 21 ദിവസം ശ്രദ്ധിക്കേണ്ടതാണ്. വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് എംപോക്സ് രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഐസൊലേഷനിൽ തുടരേണ്ടതും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കേണ്ടതുമാണ്. വിമാനത്താവളങ്ങളിലുൾപ്പെടെ അവബോധം ശക്തിപ്പെടുത്തിയിട്ടുണ്ട്. കോവിഡോ എച്ച്1 എൻ1 ഇൻഫ്ളുവൻസയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എംപോക്സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പർശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പർശിക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകൾ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു. അസുഖബാധിതരായ ആൾക്കാരുമായി നിഷ്‌കർഷിച്ചിട്ടുള്ള സുരക്ഷാ മാർഗങ്ങൾ അവലംബിക്കാതെ അടുത്തിടപഴകുന്ന ആൾക്കാർക്കാണ് എംപോക്സ് ഉണ്ടാകുക.



Mpocsconformedatkannur

Next TV

Related Stories
പേരാവൂർ മാരത്തൺ ശനിയാഴ്ച; സ്‌പോർട്‌സ് കാർണിവൽ വ്യാഴാഴ്ച തുടങ്ങും

Dec 18, 2024 07:57 PM

പേരാവൂർ മാരത്തൺ ശനിയാഴ്ച; സ്‌പോർട്‌സ് കാർണിവൽ വ്യാഴാഴ്ച തുടങ്ങും

പേരാവൂർ മാരത്തൺ ശനിയാഴ്ച; സ്‌പോർട്‌സ് കാർണിവൽ വ്യാഴാഴ്ച...

Read More >>
കണ്ണൂർ, കാസർകോട് ജില്ലകളിൽ  വൈദ്യുതി മുടങ്ങും

Dec 18, 2024 07:48 PM

കണ്ണൂർ, കാസർകോട് ജില്ലകളിൽ വൈദ്യുതി മുടങ്ങും

കണ്ണൂർ, കാസർകോട് ജില്ലകളിൽ വൈദ്യുതി...

Read More >>
ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളിൽ ഇളവ്:   ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാം

Dec 18, 2024 06:49 PM

ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളിൽ ഇളവ്: ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാം

ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളിൽ ഇളവ്: ജില്ല വിട്ടുപോകാന്‍ തടസമില്ല; ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ...

Read More >>
കണ്ണൂരിൽ വീണ്ടും എം പോക്സ്: രോഗം സ്ഥിരീകരിച്ചത് യു.എ.ഇ.യില്‍ നിന്നെത്തിയ തലശ്ശേരി സ്വദേശിക്ക്

Dec 18, 2024 06:47 PM

കണ്ണൂരിൽ വീണ്ടും എം പോക്സ്: രോഗം സ്ഥിരീകരിച്ചത് യു.എ.ഇ.യില്‍ നിന്നെത്തിയ തലശ്ശേരി സ്വദേശിക്ക്

കണ്ണൂരിൽ വീണ്ടും എം പോക്സ്: രോഗം സ്ഥിരീകരിച്ചത് യു.എ.ഇ.യില്‍ നിന്നെത്തിയ തലശ്ശേരി...

Read More >>
ഇരിട്ടിയിൽ ജീവിത ശൈലി രോഗ നിയന്ത്രണത്തിന് കർമ്മ പദ്ധതി തയ്യാറാക്കി

Dec 18, 2024 06:43 PM

ഇരിട്ടിയിൽ ജീവിത ശൈലി രോഗ നിയന്ത്രണത്തിന് കർമ്മ പദ്ധതി തയ്യാറാക്കി

ഇരിട്ടിയിൽ ജീവിത ശൈലി രോഗ നിയന്ത്രണത്തിന് കർമ്മ പദ്ധതി...

Read More >>
വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂനിറ്റ് ജനറൽ സെക്രട്ടറിയായ  സൈദുകുട്ടിക്ക് സംഘടനയുടെ ആദരം

Dec 18, 2024 06:40 PM

വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂനിറ്റ് ജനറൽ സെക്രട്ടറിയായ സൈദുകുട്ടിക്ക് സംഘടനയുടെ ആദരം

വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂനിറ്റ് ജനറൽ സെക്രട്ടറിയായി 15 വർഷം പിന്നിട്ട സൈദുകുട്ടിക്ക് സംഘടനയുടെ...

Read More >>
Top Stories