തലശ്ശേരി : കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ജില്ലാ കലോത്സവം 'താലോലം 2024' ബുധൻ, വ്യാഴം ദിവസങ്ങളിൽ തലശ്ശേരി ടൗൺഹാളിൽ വച്ച് നടക്കും. ബുധനാഴ്ച രാവിലെ 9:30 സ്‌പീക്കർ അഡ്വ എ എൻ ഷംസീർ ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് സംഘാടകർ വർത്താസമ്മേളനത്തിൽ അറിയിച്ചു.
എല്ലാ വർഷത്തെയും പോലെ വിപുലമായി തന്നെയാണ് ഇത്തവണയും ബഡ്‌സ് ഫെസ്‌റ്റിവൽ നടത്തുന്നത്. കുട്ടികളുടെ മാനസികമായ ഉന്മേഷത്തിനും അവരുടെ കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കാനും വേദിയൊരുക്കുക എന്ന ഉദ്ദേശത്തോടെയാണ് കുടുംബശ്രീ ബഡ്‌സ് കലോത്സവം സംഘടിപ്പിക്കുന്നത്. കണ്ണൂർ ജില്ലയിലെ 32 ബഡ്‌സ് സ്‌കൂളുകളിൽ നിന്നായി 270 കലാകാരന്മാർ വിവിധ മത്സരയിനങ്ങളിൽ പങ്കെടുക്കും, ചിലങ്ക, ധ്വനി,നിറക്കൂട്ട് എന്നിങ്ങനെ 3 വേദികളിൽ ആയാണ് കലാപരിപാടികൾ നടക്കുന്നത്. കൂടാതെ ഒരു ഓപ്പൺ സ്റ്റേജിലും പരിപാടികൾ നടക്കും. സ്‌പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം നിർവ്വഹിക്കും. തലശ്ശേരി നഗരസഭ ചെയർപേഴ്‌സൺ കെ എം ജമുന റാണി അധ്യക്ഷയാകും. ബുധനാഴ്‌ച രാവിലെ 9:30നാണ് ഉദ്ഘാടനം. തുടർന്ന് 10 മണിയോടെ കലാപരിപാടികൾക്ക് തുടക്കമാകും.ആദ്യ ദിനം ഫാൻസി ഡ്രസ്സ് മത്സരം, നാടോടി നൃത്തം,ബാൻഡ് മേളം, ലളിതഗാനം, പദ്യപാരായണം, പെൻസിൽ ഡ്രോയിങ്, എംബോസ് പെയിന്റിംഗ് ,ക്രയോൺ പെയിൻ്റിംഗ്, പേപ്പർ ക്രാഫ്റ്റ് എന്നീ ഇനങ്ങളിൽ പരിപാടികൾ അരങ്ങേറും.
തുടർന്ന് രണ്ടാം ദിനം ഉപകരണ സംഗീത വിഭാഗത്തിൽ ചെണ്ടമേളം ,കീബോർഡ്,നാടൻ പാട്ട് ഒപ്പന സംഘനൃത്തം, മിമിക്രി എന്നിവ നടക്കും.രാമന്തളി പ്രതീക്ഷ ബഡ്‌സ് സ്‌കൂൾ ആണ് നിലവിലെ ജേതാക്കൾ.സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ രത്നകുമാരി നിർവഹിക്കും.
Districtkalolsavam