---
title: "സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു"
english_title: "goldrate "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/257387/goldrate"
published_at: "2024-12-19T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6763b644c4d60_istockphoto-1277517088-612x612.jpg"
keywords: []
---

# സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

> **Lead Summary:** **കൊച്ചി: **സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 57,000ല്‍ താഴെ എത്തി. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്. 56,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്. 7070 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

## Article Content

**കൊച്ചി: **സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 57,000ല്‍ താഴെ എത്തി. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്. 56,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്. 7070 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. തുടര്‍ന്ന് വില ഉയരുന്നതാണ് കണ്ടത്. 11ന് 58,280 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. എട്ടുദിവസത്തിനിടെ 1700ലധികം രൂപയാണ് കുറഞ്ഞത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/257387/goldrate)