ആന എഴുന്നള്ളിപ്പ്: ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് സുപ്രീംകോടതി സ്‌റ്റേ

ആന എഴുന്നള്ളിപ്പ്: ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് സുപ്രീംകോടതി സ്‌റ്റേ
Dec 19, 2024 01:22 PM | By sukanya

ദില്ലി: ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളിൽ മാര്‍ഗനിര്‍ദേശം പുറത്തിറക്കികൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവ് പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്നും നിലവിലെ സുപ്രീം കോടതി പുറത്തിറക്കിയ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് ആനയെഴുന്നള്ളിപ്പ് നടത്താമെന്നും  സുപ്രീം കോടതി ഉത്തരവിട്ടു. ശൂന്യതയിൽ നിന്ന് ഉത്തരവിറക്കാനാകില്ലെന്ന് ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ ദേവസ്വങ്ങള്‍ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.

കേസിൽ സംസ്ഥാന സർക്കാരിനും ആന ഉടമസ്ഥരുടെ സംഘടനകൾക്ക് അടക്കം നോട്ടീസ് സുപ്രീം കോടതി നോട്ടീസ് നൽകി. ആന എഴുന്നള്ളിപ്പിലെ നിയന്ത്രണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ നൽകിയ ഹർജി യിലാണ് എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് നൽകിയത്. ജനുവരി അഞ്ചിന് നടക്കുന്ന ചടങ്ങുകൾക്ക് ഉത്തരവ് ബാധകമാകില്ല.

ചട്ടങ്ങൾക്ക് വിരുദ്ധമായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ആചാരവും മൃഗങ്ങളുടെ അവകാശവും ഒന്നിച്ച് കൊണ്ടുപോകുകയാണ് കോടതി ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടു. നിയമങ്ങൾ പാലിച്ച് അല്ലേ പൂരം അടക്കം നടക്കുന്നതെന്ന് കോടതി ചോദിച്ചു. കേസിൽ ദേവസ്വങ്ങൾക്കായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, അഭിഭാഷകരായ എം ആർ അഭിലാഷ്, മഹേഷ് ശങ്കർ സുഭൻ എന്നിവർ ഹാജരായി.

Highcourt

Next TV

Related Stories
സിനിമാ മേഖലയിലെ ചൂഷണം; നോഡൽ ഓഫീസർക്ക് പരാതികൾ സമർപ്പിക്കാം, ഹൈക്കോടതി

Dec 19, 2024 03:15 PM

സിനിമാ മേഖലയിലെ ചൂഷണം; നോഡൽ ഓഫീസർക്ക് പരാതികൾ സമർപ്പിക്കാം, ഹൈക്കോടതി

സിനിമാ മേഖലയിലെ ചൂഷണം; നോഡൽ ഓഫീസർക്ക് പരാതികൾ സമർപ്പിക്കാം,...

Read More >>
വേക്കളം എ യു.പി സ്കൂൾ  മില്ലറ്റ് ഡേ ആഘോഷിച്ചു

Dec 19, 2024 03:04 PM

വേക്കളം എ യു.പി സ്കൂൾ മില്ലറ്റ് ഡേ ആഘോഷിച്ചു

വേക്കളം എ യു.പി സ്കൂൾ മില്ലറ്റ് ഡേ ആ...

Read More >>
കളമശ്ശേരിയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു

Dec 19, 2024 02:52 PM

കളമശ്ശേരിയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു

കളമശ്ശേരിയിൽ മഞ്ഞപ്പിത്തം...

Read More >>
ചോദ്യപേപ്പർ ചോർച്ച: കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ മാർച്ചിൽ സംഘർഷം, 7 തവണ ജലപീരങ്കി പ്രയോ​ഗിച്ച് പൊലീസ്

Dec 19, 2024 02:41 PM

ചോദ്യപേപ്പർ ചോർച്ച: കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ മാർച്ചിൽ സംഘർഷം, 7 തവണ ജലപീരങ്കി പ്രയോ​ഗിച്ച് പൊലീസ്

ചോദ്യപേപ്പർ ചോർച്ച: കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ മാർച്ചിൽ സംഘർഷം, 7 തവണ ജലപീരങ്കി പ്രയോ​ഗിച്ച്...

Read More >>
സാക്ഷി കൂറുമാറി; ബലാത്സ​ഗം​ഗ കേസിൽ മോൺസൺ മാവുങ്കലിനെ വെറുതെ വിട്ടു

Dec 19, 2024 02:30 PM

സാക്ഷി കൂറുമാറി; ബലാത്സ​ഗം​ഗ കേസിൽ മോൺസൺ മാവുങ്കലിനെ വെറുതെ വിട്ടു

സാക്ഷി കൂറുമാറി; ബലാത്സ​ഗം​ഗ കേസിൽ മോൺസൺ മാവുങ്കലിനെ വെറുതെ...

Read More >>
റബ്ബർ കാർഷിക മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കണം; കത്തോലിക്ക കോൺഗ്രസ്

Dec 19, 2024 02:09 PM

റബ്ബർ കാർഷിക മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കണം; കത്തോലിക്ക കോൺഗ്രസ്

റബ്ബർ കാർഷിക മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കണം; കത്തോലിക്ക...

Read More >>
Top Stories

Entertainment News