ഉളിക്കൽ : പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന പദ്ധതി പ്രകാരം പ്രവൃത്തി നടക്കുന്ന ഉളിക്കൽ - വയത്തൂർ റോഡ് പൂർണ്ണമായും അടച്ചു . 4.63 കോടി രൂപ ചിലവിലാണ് ഉളിക്കൽ മുതൽ വെങ്ങലോട് വരെയുള്ള ആറു കിലോമീറ്റർ വരുന്ന റോഡിന്റെ നിർമ്മാണം .നിലവിലെ റോഡ് പൊളിച്ചുമാറ്റി എഫ് ഡി ആർ പാളി ഉറപ്പിച്ച് ഏഴു ദിവസത്തിന് ശേഷം മുകളിൽ മെക്കാഡം ടാറിങ്ങ് നടത്തിയാണ് റോഡിന്റെ പ്രവർത്തികൾ പൂർത്തീകരിക്കുന്നു .
എഫ് ഡി ആർ രീതിയിൽ നിർമ്മാണം നടത്തുന്ന ജില്ലയിലെ ആദ്യത്തെ റോഡും കേരളത്തിലെ രണ്ടാമത്തെ റോഡുമാണ് ഉളിക്കൽ വയത്തൂർ റോഡ് . മുൻപ് കോഴിക്കോട് ജില്ലയിലാണ് ഇത്തരത്തിൽ ആദ്യമായി എഫ് ഡി ആർ റോഡ് നിർമ്മിച്ചത് . പ്രത്യേക യന്ത്ര സംവിധാനം ഉപയോഗിച്ചണ് നിർമ്മാണം നടക്കുക . ഒരു ദിവസം 700 മീറ്റർ വരെയാണ് എഫ് ഡി ആർ പാളി റോഡിൽ ഉറപ്പിക്കുന്ന പ്രവർത്തി നടക്കുക . പ്രദേശവാസികൾ ഉൾപ്പെടെ മറ്റ് സമാന്തര വഴികളിലൂടെ വേണം സഞ്ചരിക്കാൻ .
Ulikkalvayathurroad