ഇരിട്ടി: റബ്ബർ മേഖലയിലെ കൃഷിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്ക കോൺഗ്രസ് തലശ്ശേരി അതിരൂപത കമ്മിറ്റിയുടെ നേതൃത്വത്തിൽ റബ്ബർ ബോർഡ് അധികാരികൾക്ക് നിവേദനം നൽകി.
ഇപ്പോഴത്തെ അന്താരാഷ്ട്ര വിപണി വില വെച്ച് റബ്ബർ കർഷകന് കിലോയ്ക്ക് 250 രൂപക്ക്മേലെ വില ലഭിക്കേണ്ടതാണ്. റബ്ബർ വ്യവസായകളെ സംരക്ഷിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിലപാടുകളിൽ മാറ്റം വരുത്തിക്കൊണ്ട് എത്രയും പെട്ടെന്ന് റബർ കർഷകർക്ക് ഉയർന്നവില ലഭിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് തലശ്ശേരി അതിരൂപത ഭാരവാഹികൾ ആവശ്യപ്പെട്ടു. റബർ ബോർഡ് ഈ വിഷയത്തിൽ വേണ്ട ഇടപെടലുകൾ നടത്തണമെന്ന് റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ ടി. സിജു, റബ്ബർ ബോർഡ് അംഗം എം.പി. രാജീവൻ , ജോയിൻറ് റബർ പ്രൊഡക്ഷൻ കമ്മീഷണർ എൻ. സാലി എന്നിവർ അടങ്ങിയ ഉദ്യോഗസ്ഥർക്ക് കത്തോലിക്ക കോൺഗ്രസ് തലശ്ശേരി അതിരൂപത ഭാരവാഹികൾ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
കത്തോലിക്കാ കോൺഗ്രസ് നേതാക്കളായ ഫാ. ജോസഫ് തേനംമാക്കൽ, ബെന്നിച്ചൻ മഠത്തിനകം , ബെന്നി പുതിയാമ്പുറം, അൽഫോൻസ് കളപുര, ജോർജ് കാനാട്ട്, തോമസ് വർഗീസ്, സാജു ഇടശ്ശേരി, മത്തായി കളപ്പുര എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.
Rubberboard