ഇരിട്ടി : കരിക്കോട്ടക്കരിയിലെ തെക്കയിൽ ബേബിയുടെ പുകപുരയ്ക്ക് തീപിടിച്ചു . പുകപ്പുരയിൽ ഉണങ്ങാൻ സൂക്ഷിച്ച ഏകദേശഷം രണ്ട് ടണ്ണോളം റബ്ബർ ഷീറ്റ് കത്തിനശിച്ചു . ഇരിട്ടിയിൽ നിന്നും എത്തിയ അഗ്ന്നി ശമന സേനയുടെ രണ്ട് യുണിറ്റ് എത്തിയാണ് തീ അണച്ചത് .
മറ്റ് നാശനഷ്ടങ്ങൾ ഒന്നും കണക്കാക്കിയിട്ടില്ല . എ എസ് ടി ഒ സി.പി. ബൈജു , മെഹറൂഫ് വാഴോത്ത്, എൻ.ജി. അശോകൻ ഫയർ ഓഫിസർമാരായ രാഹൂൽ , അനീഷ് പാലവിള , ആഷിക് , സൂരജ് , ഹോം ഗാർഡുമാരായ രമേശൻ രാധാകൃഷ്ണൻ , ഡ്രൈവർ സജീർ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു .
.
Iritty