ഉളിക്കൽ : കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പ് , ഭാരതീയ ചിതിത്സാ വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍, ഉളിക്കല്‍ ഗ്രാമപഞ്ചായത്ത്, ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി ഉളിക്കല്‍, ആയുഷ് ഹെല്‍ത്ത് ആൻഡ് വെല്‍നെസ് സെന്റര്‍ എന്നിവയുടെ നേതൃത്വത്തില്‍ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ചടങ്ങ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ഉളിക്കല്‍ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ. സജീവ് ജോസഫ് എം എല്‍ എ അധ്യക്ഷനായി.
ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി , വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത് , ആരോഗ്യ വിദ്യാഭ്യാസ ചെയര്‍മാന്‍ അഷറഫ് പാലശ്ശേരി, പഞ്ചായത്ത് അംഗം ആയിഷ ഇബ്രാഹിം, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ടോമി ജോസഫ്, അഹമ്മദ് കുട്ടി ഹാജി, ടോമി വെട്ടിക്കാട്ട്, കുര്യാക്കോസ് കൂമ്പുങ്കല്‍ ഉളിക്കല്‍ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ വീണ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു .
ulikkal