ഇരിട്ടി: ലഹരി വിരുദ്ധ പ്രചാരണത്തിനായി പായത്ത് കുട്ടിക്കരോൾ സംഘടച്ചു. ഗ്രാമീണ ഗ്രന്ഥാലയത്തിൻ്റെ അനുബന്ധ സംഘടനകളായ യുവത യുവജന വേദിയും, ഉദയ ബാലവേദിയുമാണ് ലഹരിക്കെതിരായ പ്രചരണത്തിന് പുത്തൻ വഴി തേടിയത്. ഇരിട്ടി എക്സൈസ് ഇൻസ്പെക്ടർ പ്രജീഷ് കുന്നുമ്മൽ കരോൾ ഉദ്ഘാടനം ചെയ്തു.
സ്നേഹ മോഹൻ ദാസ് അദ്ധ്യക്ഷത വഹിച്ചു. വീടുകളിൽ ലഹരിക്കെതിരായ ലഘുലേഖകളും മധുരവുമായി ക്രിസ്തുമസ് അപ്പൂപ്പനോടൊപ്പം കൂട്ടുകൾ വീടുകൾ സന്ദർശിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ. കെ ഷാജി, സൗരവ് സജിത്ത്, ശ്വേത വി, കാർത്തിക് മനോഹരൻ, സൂര്യദേവ്, മിസ്ഹബ് എന്നിവർ നേതൃത്വം നൽകി.
Payath Kuttikarol Campaigns Against Drugs