സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു
Jan 4, 2025 11:31 AM | By sukanya

തിരുവനന്തപുരം : 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. ഒന്നാം വേദിയായ എം.ടി-നിളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായി. മന്ത്രിമാരായ ജി.ആര്‍.അനില്‍, കെ.രാജന്‍, എ.കെ.ശശീന്ദ്രന്‍, വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍, കളക്ടര്‍ അനുകുമാരി, എം.എല്‍.എമാര്‍, എം.പിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ എം.ടിയുടെ നാമഥേയത്തിലുള്ള നിളയില്‍ 15 അടി ഉയരമുള്ള വീണയുടെ മാതൃകയിലുള്ള കൊടിമരത്തില്‍ രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാനവാസ് പതാക ഉയര്‍ത്തി.തുടര്‍ന്ന് കലാമണ്ഡലം അണിയിച്ചൊരുക്കിയ അവതരണശില്‍പത്തോടെയാണ് വേദികള്‍ ഉണര്‍ന്നത്. 24 വേദികളിലായി പന്ത്രണ്ടായിരത്തിലധികം പ്രതിഭകളാണ് മാറ്റുരയ്ക്കുക.

ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ നേര്‍സാക്ഷ്യങ്ങളുമായെത്തുന്ന വയനാട് വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സംഘനൃത്തവും അവതരിപ്പിക്കും. നദികളുടെ പേരിട്ട 25 വേദികളിലേക്ക് 14 ജില്ലകളില്‍നിന്നായി പതിനായിരത്തിനു മുകളില്‍ പ്രതിഭകളാണ് തങ്ങളുടെ കഴിവുകള്‍ മാറ്റുരയ്ക്കാനെത്തുന്നത്.

വേദികളില്‍ തിരശീല ഉയരുന്നതോടെ തിരുവനന്തപുരം ഇനി അഞ്ചുനാള്‍ കലയുടെ കൂടി തലസ്ഥാനമാകും.

വിവിധ ജില്ലകളില്‍നിന്ന് ഓണ്‍ലൈനായി ഏകദേശം 700 രജിസ്‌ട്രേഷനുകള്‍ ഇന്നലെ വൈകുന്നേരം വരെ ലഭിച്ചിട്ടുണ്ട്. 10,024 കുട്ടികള്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Thiruvanaththapuram

Next TV

Related Stories
കർണാടകയിൽ വീണ്ടും എച്ച്എംപിവി; 3 മാസം പ്രായമായ കുഞ്ഞിനും രോഗം സ്ഥിരീകരിച്ചെന്ന് ഐസിഎംആ‍ർ

Jan 6, 2025 01:04 PM

കർണാടകയിൽ വീണ്ടും എച്ച്എംപിവി; 3 മാസം പ്രായമായ കുഞ്ഞിനും രോഗം സ്ഥിരീകരിച്ചെന്ന് ഐസിഎംആ‍ർ

കർണാടകയിൽ വീണ്ടും എച്ച്എംപിവി; 3 മാസം പ്രായമായ കുഞ്ഞിനും രോഗം സ്ഥിരീകരിച്ചെന്ന്...

Read More >>
കണ്ണൂർ മേലൂർ ഇരട്ടക്കൊലക്കേസ്:  ജീവപര്യന്തം തടവിന് ശിക്ഷിച്ച 5 സിപിഎം പ്രവർത്തകരുടെ അപ്പീൽ സുപ്രീംകോടതി തള്ളി

Jan 6, 2025 12:42 PM

കണ്ണൂർ മേലൂർ ഇരട്ടക്കൊലക്കേസ്: ജീവപര്യന്തം തടവിന് ശിക്ഷിച്ച 5 സിപിഎം പ്രവർത്തകരുടെ അപ്പീൽ സുപ്രീംകോടതി തള്ളി

കണ്ണൂർ മേലൂർ ഇരട്ടക്കൊലക്കേസ്: ജീവപര്യന്തം തടവിന് ശിക്ഷിച്ച 5 സിപിഎം പ്രവർത്തകരുടെ അപ്പീൽ സുപ്രീംകോടതി...

Read More >>
കാക്കയങ്ങാട് പുലിയെ മയക്ക് വെടി വെക്കാൻ ദൗത്യസംഘം എത്തി

Jan 6, 2025 12:13 PM

കാക്കയങ്ങാട് പുലിയെ മയക്ക് വെടി വെക്കാൻ ദൗത്യസംഘം എത്തി

കാക്കയങ്ങാട് പുലിയെ മയക്ക് വെടി വെക്കാൻ ദൗത്യസംഘം...

Read More >>
കാക്കയങ്ങാട്ടെ പുലിയെ മയക്ക് വെടി  വെക്കാൻ ദൗത്യസംഘം എത്തി

Jan 6, 2025 12:10 PM

കാക്കയങ്ങാട്ടെ പുലിയെ മയക്ക് വെടി വെക്കാൻ ദൗത്യസംഘം എത്തി

കാക്കയങ്ങാട്ടെ പുലിയെ മയക്ക് വെടി വെക്കാൻ ദൗത്യസംഘം...

Read More >>
പെരിയ ഇരട്ടക്കൊല; ഒന്നാം പ്രതി പീതാംബരന്റെ വീട്ടിലെത്തി സിപിഐഎം നേതാക്കൾ

Jan 6, 2025 11:59 AM

പെരിയ ഇരട്ടക്കൊല; ഒന്നാം പ്രതി പീതാംബരന്റെ വീട്ടിലെത്തി സിപിഐഎം നേതാക്കൾ

പെരിയ ഇരട്ടക്കൊല; ഒന്നാം പ്രതി പീതാംബരന്റെ വീട്ടിലെത്തി സിപിഐഎം...

Read More >>
80 കോടിയിലേറെ കുടിശ്ശിക: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരുന്ന് വിതരണം നിര്‍ത്താന്‍ വിതരണക്കാര്‍

Jan 6, 2025 11:48 AM

80 കോടിയിലേറെ കുടിശ്ശിക: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരുന്ന് വിതരണം നിര്‍ത്താന്‍ വിതരണക്കാര്‍

80 കോടിയിലേറെ കുടിശ്ശിക കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരുന്ന് വിതരണം നിര്‍ത്താന്‍...

Read More >>
Top Stories