കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരുന്ന് വിതരണം നിര്‍ത്താന്‍ വിതരണക്കാര്‍. ഈ മാസം പത്ത് മുതല്‍ മരുന്നും സര്‍ജിക്കല്‍ ഉപകരണങ്ങളും വിതരണം ചെയ്യേണ്ടെന്നാണ് തീരുമാനം. മരുന്ന് വിതരണം ചെയ്ത വകയില്‍ 80 കോടിയിലേറെ രൂപ കുടിശ്ശികയായ സാഹചര്യത്തിലാണ് നീക്കം. 10 മുതല്‍ മരുന്ന് വിതരണം നിര്‍ത്തുമെന്ന് വ്യക്തമാക്കി വിതരണക്കാര്‍ സൂപ്രണ്ടിന് കത്ത് നല്‍കി.
മരുന്ന് വിതരണം ചെയ്ത് 90 ദിവസത്തിന് ഉള്ളിലെങ്കിലും ബില്‍ തുക ലഭ്യമാക്കണമെന്നാണ് വിതരണക്കാരുടെ ആവശ്യം. കഴിഞ്ഞ വര്‍ഷം മരുന്ന് വിതരണം നിലച്ചതിന് പിന്നാലെ, മെഡിക്കല്‍ കോളേജില്‍ മരുന്ന് ക്ഷാമം രൂക്ഷമായിരുന്നു. ക്യാന്‍സര്‍ രോഗികള്‍ ഉള്‍പ്പെടെ ദുരിതത്തിലായിരുന്നു.
kozhikod