ന്യൂഡൽഹി : രാജ്യത്തെ വാഹനങ്ങളിൽ ഇന്ധനത്തിന്റെറെ അടിസ്ഥാനത്തിൽ കളർ കോഡുകൾ നിർബന്ധമാക്കണമെന്ന് സുപ്രീംകോടതി. അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ആർട്ടിക്കിൾ 142 പ്രകാരം വാഹന ഉടമകൾ പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് കളർ കോഡ് സ്റ്റിക്കർ പതിക്കുന്നത് നിർബന്ധമാക്കുന്നതിനായി ഇടപെടുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. പെട്രോളിന് നീലയും ഡീസലിന് ഓറഞ്ചും നിറമുള്ള സ്റ്റിക്കറുകൾ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ ഇന്ധനത്തിൻറെ തരം തിരിച്ചറിയാൻ സഹായിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
രാജ്യവ്യാപകമായി ഈ പദ്ധതി പ്രായോഗികമാക്കുന്നതിന് മോട്ടോർ വാഹന നിയമപ്രകാരം ചില പരിമിതികളുണ്ടെന്നും ഇത് ആർട്ടിക്കിൾ 142 പ്രകാരം പരിഹരിക്കുമെന്നും കോടതി വ്യക്തമാക്കി. ഈ ഉത്തരവ് നടപ്പാക്കണമെന്നും അല്ലെങ്കിൽ കോടതി അധികാരം വിനിയോഗിക്കുമെന്നും ചൂണ്ടിക്കാട്ടി.
supremecourt