മണത്തണ: റേഷൻ കടയിൽ നിന്നും വിതരണം ചെയ്ത അരിയിൽ ബ്ലീച്ചിങ് പൗഡറിന്റെ ഗന്ധം എന്ന് നാട്ടുകാരുടെ പരാതിയെ തുടർന്ന് അഡ്വ: സണ്ണി ജോസഫ് എം.എൽ.എ.യുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ മണത്തണയിലെ റേഷൻകടയിലെത്തി പരിശോധന നടത്തി. പച്ചരി വിതരണം ചെയ്യുന്ന ചില ചാക്കുകളുടെ കെട്ടുകൾ തുറക്കുമ്പോൾ ബ്ലീച്ചിങ് പൗഡറിന്റെ ഗന്ധമുണ്ടെന്ന് റേഷൻ ഉടമകളും പറഞ്ഞു.
അഡ്വ: സണ്ണി ജോസഫ് എംഎൽഎ താലൂക്ക് സപ്ലൈ ഓഫീസറെ വിളിച്ചു ഈ വിഷയത്തിൽ ഉടൻ ഇടപെടാൻ ആവശ്യപ്പെട്ടു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽസെക്രട്ടറി ബൈജു വർഗീസ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജൂബിലി ചാക്കോ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ സി.ജെ.മാത്യു, കെ എം ഗിരീഷ്, ബിജു ഓളാട്ടുപ്പുറം, സണ്ണി കാരിമല, ജിജോആന്റണി, വർഗീസ് സി വി, സുഭാഷ്ബാബു സി, പ്രേമ സുരേന്ദ്രൻ, ഷിബിനാ മനോജ്, ജോണി ചിറമൽ, ഷിബു പുതുശ്ശേരി, രവീന്ദ്രൻ വി എന്നിവരും എംഎൽഎയുടെ സംഘത്തിൽ ഉണ്ടായിരുന്നു.
Smell of bleaching powder in ration rice