പാതിവില തട്ടിപ്പുകാര്‍ സമീപിച്ചിരുന്നു; ഭാഗ്യത്തിന് നിന്നുകൊടുത്തില്ലെന്ന് വി ഡി സതീശന്‍

പാതിവില തട്ടിപ്പുകാര്‍ സമീപിച്ചിരുന്നു; ഭാഗ്യത്തിന് നിന്നുകൊടുത്തില്ലെന്ന് വി ഡി സതീശന്‍
Feb 6, 2025 03:13 PM | By Remya Raveendran

കൊച്ചി: പാതിവില തട്ടിപ്പുകാര്‍ തന്നെയും സമീപിച്ചിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തന്റെ ഭാഗ്യത്തിന് അതിന് നിന്നുകൊടുത്തില്ലെന്നും മറ്റ് എംഎല്‍എമാരെയും സമീപിച്ചിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. കേസില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് ട്രസ്റ്റിന്റെ ലീഗല്‍ അഡൈ്വസര്‍ മാത്രമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ലീഗല്‍ അഡൈ്വസര്‍ക്കെതിരെ എങ്ങനെ കേസെടുക്കും, പാര്‍ട്ടി നേതാക്കള്‍ക്ക് പങ്കുണ്ടേയെന്ന് അന്വേഷിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അനന്തുവുമായി അടുപ്പം ഉണ്ടായി കാണും. തട്ടിപ്പുകാരനാണോയെന്ന് അറിയില്ലല്ലോ. ആരോപണങ്ങള്‍ ഇപ്പോഴല്ലേ പുറത്തുവന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു. തന്റെ നിയോജക മണ്ഡലത്തിലും തട്ടിപ്പ് നടന്നിട്ടുണ്ട്. എല്ലായിടത്തും ബോര്‍ഡ് വെച്ചു വിതരണം നടത്തുകയാണ്. പല സംഘടനകളും സമീപിക്കുമല്ലോ. പല എംഎല്‍എമാരെയും സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. ആദ്യത്തെ റൗണ്ടില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റും. അപ്പോഴല്ലേ വിശ്വാസ്യത വരിക. അതാണ് ഇവിടെയും സംഭവിച്ചതെന്നും വി ഡി സതീശന്‍ പറഞ്ഞു.

പകുതി വില തട്ടിപ്പില്‍ അനന്തു കൃഷ്ണനില്‍ നിന്നും വക്കീല്‍ ഫീസ് മാത്രമാണ് തനിക്ക് ലഭിച്ചതെന്ന് അഡ്വ. ലാലി വിന്‍സെന്റും പ്രതികരിച്ചിരുന്നു. രണ്ട് വര്‍ഷത്തിനിടെ വക്കീല്‍ ഫീസ് ഇനത്തില്‍ 40 ലക്ഷം രൂപ ലഭിച്ചു. മറ്റു സാമ്പത്തിക നേട്ടങ്ങളൊന്നും ഇല്ലെന്നും ബാങ്ക് അക്കൗണ്ട് പരിശോധിക്കാമെന്നും ലാലി വിന്‍സെന്റ് പ്രതികരിച്ചു.



Vdsatheesan

Next TV

Related Stories
പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

Mar 26, 2025 11:46 AM

പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

പാനലിലേക്ക് അപേക്ഷ...

Read More >>
പടരുന്ന ലഹരി വിപത്തിനെതിരെ കണിച്ചാറിൽ അക്ഷര ജ്യോതി തെളിച്ചു

Mar 26, 2025 11:17 AM

പടരുന്ന ലഹരി വിപത്തിനെതിരെ കണിച്ചാറിൽ അക്ഷര ജ്യോതി തെളിച്ചു

പടരുന്ന ലഹരി വിപത്തിനെതിരെ കണിച്ചാറിൽ അക്ഷര ജ്യോതി...

Read More >>
ബെംഗളൂരു കലാശിപ്പാളയത്ത് സ്വകാര്യബസ്സിൽ മോഷണം

Mar 26, 2025 11:03 AM

ബെംഗളൂരു കലാശിപ്പാളയത്ത് സ്വകാര്യബസ്സിൽ മോഷണം

ബെംഗളൂരു കലാശിപ്പാളയത്ത് സ്വകാര്യബസ്സിൽ...

Read More >>
കറുപ്പിന് എന്താണ് കുഴപ്പം? സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നേരെയും വ‍‍ര്‍ണ്ണ വിവേചനം

Mar 26, 2025 10:25 AM

കറുപ്പിന് എന്താണ് കുഴപ്പം? സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നേരെയും വ‍‍ര്‍ണ്ണ വിവേചനം

കറുപ്പിന് എന്താണ് കുഴപ്പം? സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നേരെയും വ‍‍ര്‍ണ്ണ...

Read More >>
സ്‌കൂളുകളില്‍ ഇന്ന്‌ ജാഗ്രതാദിനം ആചരിക്കും

Mar 26, 2025 10:08 AM

സ്‌കൂളുകളില്‍ ഇന്ന്‌ ജാഗ്രതാദിനം ആചരിക്കും

സ്‌കൂളുകളില്‍ ഇന്ന്‌ ജാഗ്രതാദിനം...

Read More >>
SSLC- പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന് സമാപനം

Mar 26, 2025 09:45 AM

SSLC- പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന് സമാപനം

SSLC- പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന്...

Read More >>