കണിച്ചാർ : കണിച്ചാർഗ്രാമപഞ്ചായത്ത് വാർഷികപദ്ധതിയിൽഉൾപ്പെടുത്തി വയോജനങ്ങളുടെ സ്നേഹയാത്രക്ക് തുടക്കമായി.
ഒരു സ്വപ്നം പോലെ എന്ന പേരിൽ ഫെബ്രുവരി 6,7,8 തിയ്യതികളിലായി വയോജനങ്ങളുടെ സ്നേഹയാത്ര ഇത്തവണ മൈസൂരിലേക്കാണ്. സ്നേഹ യാത്ര കണിച്ചാറിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ആൻറണി സെബാസ്റ്റ്യൻ ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ഷാന്റി തോമസ് , പഞ്ചായത്ത് അംഗങ്ങളായ ജിമ്മി അബ്രഹാം, ജിഷ സജി, ലിസമ്മ ജോസഫ്, സുരവി റിജോ, ഷോജറ്റ് ചന്ദ്രന്‍കുന്നേല്‍, പഞ്ചായത്ത് സെക്രട്ടറി ദീപു രാജ് തുടങ്ങിയവര്‍ സംസാരിച്ചു.
Kanicharpanjayath