കണ്ണൂർ :- കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ , കേരളത്തിലെ മികവുറ്റ അധ്യാപകരെ കണ്ടെത്തുന്നതിനായി ഏർപ്പെടുത്തിയ സംസ്ഥാന തല പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മികച്ച അപ്പർ പ്രൈമറി അധ്യാപകനായി തലശ്ശേരി ചാലിൽ സെൻറ് പീറ്റേഴ്സ് യു പി സ്കൂൾ അധ്യാപകൻ ബിജു ഓളാട്ടുപുറം അർഹനായി .പാഠ്യപാഠ്യേതര രംഗങ്ങളിലും സാമൂഹിക -സാംസ്‌കാരിക, സംഘടന പ്രവർത്തനങ്ങളിലുമുള്ള മികവ് പരിഗണിച്ചാണ് അദ്ദേഹം അവർഡിന് അർഹത നേടിയത്.
കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന പ്രസിഡന്റ്, കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് മലബാർ മേഖല പ്രസിഡന്റ്, കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്,എന്നീ നിലകളിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു. കണ്ണൂർ രൂപതാഗം ആയ ബിജു ഓളാട്ടുപുറം രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, രൂപത എഡ്യൂക്കേഷണൽ കൗൺസിൽ അംഗം മതബോധന കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ചുങ്കക്കുന്ന് വെങ്ങലോടി സ്വദേശിയാണ്.ഭാര്യ ജെയ്ഷ ബിജു , പവൻ, ഹെവൻ, റെയൻ എന്നിവർ മക്കളാണ് 7,8 തിയതികളിലായി തൃശൂരിൽ വച്ചു നടക്കുന്ന സമ്മേളനത്തിൽ പുരസ്‌കാരം ഏറ്റുവാങ്ങും.
Bestteacher