മണത്തണ: ഉന്നതി നിവാസികളുടെ കലാ സംഗമത്തിന് ഞായറാഴ്ച മണത്തണ ഗവ:ഹയർ സെക്കൻഡറി സ്കൂൾ വേദി യാവും. സർക്കാർ പദ്ധതിയുടെ ഭാഗമായി പോലീസും രാഷ്ട്രീയ -സാമൂഹിക സംഘടനകളും സംയുക്തമായാണ് 'തുടിതാളം' എന്ന പേരിലുള്ള ഉന്നതി യുവജനോത്സവം സംഘടിപ്പിക്കുന്നത്.
പേരാവൂർ സബ് ഡിവിഷൻ തലത്തിൽ സംഘടിപ്പിക്കുന്ന യുവജനോത്സവം റിട്ട. എസ്പി പ്രിൻസ് അബ്രഹാം ഉദ്ഘാടനം ചെയ്യും.ജനപ്രതിനിധികളും വിവിധ സംഘടന പ്രതിനിധികളും പങ്കെടുക്കും.ഏഴ് പഞ്ചായത്തുകളിലെ
ഉന്നതികളിലെ അംഗങ്ങൾ വിവിധ കലാ പരിപാടികൾ അവതരിപ്പിക്കും. തനത് കലാരൂപങ്ങളും ഇതിലുൾപ്പെടും. ഞായറാഴ്ച്ച വൈകുന്നേരം വരെയുള്ള പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി.
Manathana