---
title: "ജാമ്മ്യ വ്യവസ്ഥ ലംഘിച്ചതിന് കസ്റ്റഡിയിൽ എടുത്ത പ്രതി പോലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമം"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/268794/iritty"
published_at: "2025-02-08T09:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a6de0f27a78_Picsart_25-02-08_10-00-44-894.jpg"
keywords: []
---

# ജാമ്മ്യ വ്യവസ്ഥ ലംഘിച്ചതിന് കസ്റ്റഡിയിൽ എടുത്ത പ്രതി പോലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമം

> **Lead Summary:** **ഇരിട്ടി** : പഞ്ചായത്തിൽ പ്രവേശിക്കരുത് എന്ന ജാമ്മ്യ വ്യവസ്ഥ ലംഘിച്ച പ്രതിയെ കസ്റ്റഡിയിൽ എടുത്ത് ആറളം പോലീസ് സ്റ്റേഷനിലേക്ക് കൊടുപോകുന്ന വഴിയിൽ പ്രതി പോലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചതായി പരാതി . എടൂർ സ്വദേശി പവിൻസ് നെതിരെയാണ് കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പോലീസിനെ ആക്രമിച്ചത് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തത് . വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ ആണ് സംഭവം .

## Article Content

**ഇരിട്ടി** : പഞ്ചായത്തിൽ പ്രവേശിക്കരുത് എന്ന ജാമ്മ്യ വ്യവസ്ഥ ലംഘിച്ച പ്രതിയെ കസ്റ്റഡിയിൽ എടുത്ത് ആറളം പോലീസ് സ്റ്റേഷനിലേക്ക് കൊടുപോകുന്ന വഴിയിൽ പ്രതി പോലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചതായി പരാതി . എടൂർ സ്വദേശി പവിൻസ് നെതിരെയാണ് കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പോലീസിനെ ആക്രമിച്ചത് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തത് . വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ ആണ് സംഭവം .

കസ്റ്റഡിയിൽ എടുത്ത പ്രതിയുമായി പോലീസ് വാഹനം എടൂരിൽ എത്തിയപ്പോൾ വാഹനത്തിൽ ഉണ്ടായിരുന്ന സീനിയർ പോലീസ് ഓഫിസർ സോജി അഗസ്റ്റിനെ ആക്രമിച്ച ശേഷം വാതിൽ തുറന്ന് രക്ഷപെടാൻ ശ്രമിച്ചു എന്നാണ് പരാതി . പോക്സോ കേസിൽ ജാമ്മ്യത്തിൽ ഇറങ്ങിയ പ്രതി ജാമ്മ്യ വ്യവസ്ഥ ലങ്കിച്ചതിനാണ് ഇയാളെ പോലീസ് വീണ്ടും കസ്റ്റഡിയിൽ എടുത്തത് . പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും .

 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/268794/iritty)