ഉളിക്കൽ : ഉളിക്കല്ലിന് സമീപം നുച്യാട് വീട്ടുമുറ്റത്ത് ഉണക്കാനായിട്ട റബ്ബർ ഷീറ്റ് മോഷണം പോയതായി പരാതി . നുച്യാട് സ്വദേശിനി മുനീറയാണ് പരാതിക്കാരി . മുനീറയുടെ വീടിന് സമീപത്തുള്ള പഴയ വീട്ടുമുറ്റത്ത് ഉണങ്ങാനിട്ട 80 ഓളം ഷീറ്റുകളാണ് മോഷണം പോയത് . തിങ്കളാഴ്ച രാവിലെ 8 മണിക്കും ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3. 30 നും ഇടയിലാണ് മോഷണം നടന്നതായി സംശയിക്കുന്നത് . മോഷണം പോയ ഷീറ്റിന് ഏകദേശം 12000 രൂപയോളം വില വരും സംഭവത്തിൽ ഉളിക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു .
Ulikkal