കൊട്ടിയൂർ : തലക്കാണി ഗവൺമെൻറ് യു പി സ്കൂൾ 68-ാംവാർഷികാഘോഷവും വിരമിക്കുന്ന പ്രധാനാധ്യാപകൻ എം ടി സുരേഷ് കുമാറിനുള്ള യാത്രയയപ്പ് സമ്മേളനവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം അധ്യക്ഷനായി .ദേശീയ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ വിജയിയായ ആൽഫ്രഡ് ജോ ജോൺസിനെ ജില്ലാ പഞ്ചായത്ത് മെമ്പർ ജൂബിലി ചാക്കോ ആദരിച്ചു. സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ പങ്കെടുത്ത അലൻ ജോസഫ് അനീഷിനെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫിലോമിന തുമ്പൻതുരുത്തിയിൽ ആദരിച്ചു. സംസ്ഥാന അണ്ടർ 9 ചെസ് വിജയി നിഹാര മരിയ ജോൺസിനെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ എൻ സുനീന്ദ്രൻ ആദരിച്ചു.
വിവിധ മത്സരങ്ങളിലെ വിജയികൾക്ക് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജീജ ജോസഫ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ അശോക് കുമാർ, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജി പൊട്ടയിൽ പഞ്ചായത്ത് മെമ്പർ ബാബു മാങ്കോട്ടിൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. മുൻ ഹെഡ്മാസ്റ്റർ എം പി സിറാജുദ്ദീൻ , പി ടി എ പ്രസിഡന്റ് ജിം നമ്പുടാകം , എസ് എം സി ചെയർമാൻ ജിജോ അറക്കൽ ,എം പി ടി എ പ്രസിഡണ്ട് സുമിത പ്രജിത്ത് ,സ്കൂൾ ലീഡർ ആൽഫ്രഡ് ജോ ജോൺസ് ,കെ.സി ഷിൻ്റോ, വിപിൻ കെ എന്നിവർ സംസാരിച്ചു .
വിരമിക്കുന്ന ഹെഡ്മാസ്റ്റർ എം ടി സുരേഷ് കുമാറിന് പി ടി എ യുടെയും സ്റ്റാഫ് കൗൺസിലിന്റെയും ഉപഹാരങ്ങൾ സമർപ്പിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികളും വാർഷികത്തിന് ഭാഗമായി നടന്നു.
Thalakkani