ഉളിക്കൽ : ഐയർലണ്ടിലേക്ക് വിസ വാഗ്ദ്ധാനം ചെയ്ത് മൂന്നു ലക്ഷം രൂപ കബിളിപ്പിച്ചതായി കാണിച്ച് ഉളിക്കൽ സ്വദേശി പോലീസിൽ പരാതി നൽകി . നീലേശ്വരം സ്വദേശി കാവുകാട്ട് ജോഷി മാത്യുവിന് എതിരെയാണ് ഉളിക്കൽ പോലീസിൽ പരാതി നൽകിയിരിക്കുന്നത് .
പരാതിക്കാരന്റെ മകന് വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു കബിളിപ്പിക്കൽ . കേരള ഗ്രാമീണ ബാങ്ക് ഉളിക്കൽ ശാഘയിലെ പരാതിക്കാരന്റെ ഭാര്യയുടെ പേരിലുള്ള അകൗണ്ടിൽ നിന്നും പ്രതിയുടെ തമിഴ്നാട്ടിലെ അകൗണ്ടിലേക്ക് പണം അയച്ചു നൽകുക ആയിരുന്നു . പരാതിയിൽ ഉളിക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണംം ആരംഭിച്ചു .
Ulikkal