കോഴിക്കോട് : കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം. തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. പൊക്കുന്ന് അബീന ഹൗസിൽ നിസാറിൻ്റെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. മരിച്ച കുട്ടി രണ്ടാഴ്ച്ച മുൻമ്പ് ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് അപകടം പറ്റിയിരുന്നു. രണ്ടു കുട്ടികളും ഭാര്യവീട്ടില്‍ വച്ചാണ് മരിച്ചത്. മരണങ്ങളൽ ദുരൂഹത ആരോപിച്ച് നിസാര്‍ പൊലീസില്‍ പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തു. കോഴിക്കോട് ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് തൊണ്ടയില്‍ അടപ്പ് കുരുങ്ങി കുഞ്ഞ് മരിച്ചത്. തൊണ്ടയില്‍ അടപ്പ് കുടുങ്ങിയ നിലയില്‍ വീട്ടുകാര്‍ ആദ്യം കോട്ടപ്പറമ്പിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.
Kozhikkod