കോഴിക്കോട്: ഒമ്പത് വയസുകാരി ദൃഷാനയെ വാഹനം ഇടിപ്പിച്ച് കോമയിലാക്കിയ കേസിലെ പ്രതി ഷെജിലിന് ജാമ്യം. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ദൃഷാനയെ കോമയിലാക്കുകയും മുത്തശ്ശി ബേബിക്ക് ജീവൻ നഷ്ടമാവുകയും ചെയ്ത അപകടത്തിന് കാരണക്കാരനായ പ്രതി സംഭവം നടന്ന ഒരു വർഷത്തിന് ശേഷമാണ് പിടിയിലാവുന്നത്. കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയ ഇയാളെ ഇന്നലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ദുബായിൽ നിന്നും കോയമ്പത്തൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ഷെജീലിനെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറുകയുമായിരുന്നു. അശ്രദ്ധ മൂലം ഉണ്ടായ മരണത്തിന് ഐപിസി 304 എ പ്രകാരം എടുത്ത കേസിലാണ് ഇയാൾക്ക് ജാമ്യം ലഭിച്ചത്.
Vadakara: Accused Shejil Granted Bail In Case Of Hitting A Nine-Year-Old Girl In A Coma