കണ്ണൂർ : ജില്ലയിൽ റൂട്ട് ബസുകളിൽ ഓഡിയോ, വീഡിയോ സംവിധാനങ്ങൾ ഉണ്ടെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ പൂർണമായി അഴിച്ച് മാറ്റണമെന്ന് ആർ ടി ഒ (എൻഫോഴ്‌സ്‌മെൻ്റ്) അറിയിച്ചു.
തുടർന്നും നിയമ ലംഘനം കണ്ടെത്തിയാൽ 10,000 രൂപ വരെ പിഴയും വാഹനത്തിന്റെ പെർമിറ്റ്, ഫിറ്റ്‌നസ് റദ്ദാക്കുന്നത് ഉൾപ്പടെ ഉള്ള നടപടികളും കൈക്കൊള്ളുമെന്നും ആർടിഒ അറിയിച്ചു.
അമിത ശബ്ദം ഉണ്ടാക്കുന്ന ഹോണുകളും ഒഴിവാക്കണം.
Kannur