കണ്ണൂർ : പയ്യന്നൂർ താലൂക്കിലെ പാണപ്പുഴ വില്ലേജിലെ തൃക്കുറ്റേരി കൈലാസനാഥ ക്ഷേത്രത്തിലും ഇരിട്ടി താലൂക്കിലെ മുഴക്കുന്ന് വില്ലേജിലെ മുഴക്കുന്ന് ശ്രീമൃദംഗശൈലേശ്വരി ക്ഷേത്രത്തിലും പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്നും പൂരിപ്പിച്ച അപേക്ഷകൾ ക്ഷണിച്ചു. നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷകൾ ഫെബ്രുവരി 28 ന് വൈകിട്ട് അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷാ ഫോറം www.malabardevaswom.kerala.gov.in എന്ന വെബ്സൈറ്റിലും ഓഫീസിലും ലഭിക്കും. ഫോൺ: 04902321818.
kannur