---
title: "വന്യജീവി ആക്രമണം: വനംവകുപ്പ് വിളിച്ച യോഗം ഇന്ന് "
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/269621/thiruvanaththapuram"
published_at: "2025-02-12T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ac2a3b7f92e_images_(3)_(30).jpeg"
keywords: []
---

# വന്യജീവി ആക്രമണം: വനംവകുപ്പ് വിളിച്ച യോഗം ഇന്ന് 

> **Lead Summary:** **തിരുവനന്തപുരം**: കാട്ടാന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വനംവകുപ്പ് വിളിച്ച യോഗം ഇന്ന് നടക്കും. വകുപ്പിലെ എല്ലാ വിഭാഗം മേധാവികളും പങ്കെടുക്കും. വന്യജീവി ആക്രമണം തടയാനുള്ള വിവിധ നടപടികൾ ചർച്ചയാവും.

## Article Content

**തിരുവനന്തപുരം**: കാട്ടാന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വനംവകുപ്പ് വിളിച്ച യോഗം ഇന്ന് നടക്കും. വകുപ്പിലെ എല്ലാ വിഭാഗം മേധാവികളും പങ്കെടുക്കും. വന്യജീവി ആക്രമണം തടയാനുള്ള വിവിധ നടപടികൾ ചർച്ചയാവും.

വന്യജീവി ആക്രമണം തടയാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കും. വനം വകുപ്പിലെ മറ്റ് വിഭാഗങ്ങളെയും പദ്ധതിയുടെ ഭാഗമാക്കും. തിരുവനന്തപുരത്തെ വനം വകുപ്പ് ആസ്ഥാനത്ത് ഉച്ചയ്ക്ക് 2.30നാണ് യോഗം.

അതേസമയം വയനാട്ടിൽ കാട്ടാനയാക്രമണത്തിൽ ആദിവാസി യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചുള്ള ഹർത്താൽ തുടരുന്നു. ഫാർമേഴ്സ് റിലീഫ് ഫോറവും തൃണമൂൽ കോൺഗ്രസുമാണ് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചത്. വൈകിട്ട് ആറു വരെയാണ് ഹർത്താൽ. വാഹനങ്ങൾ തടയുകയോ കടകമ്പോളങ്ങൾ അടപ്പിക്കുകയോ ചെയ്യില്ലെന്ന് ഹർത്താൽ അനുകൂലികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/269621/thiruvanaththapuram)