കാട്ടിക്കുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 22 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രത്യേക പഠനപരിപോഷണ പരിപാടിയുടെ ജി എച്ച് എസ് കാട്ടിക്കുളം പദ്ധതിയായ PACE - 40 യുടെ ഭാഗമായി വിദ്യാർഥികൾക്ക് രണ്ടു ദിവസത്തെ പഠനയാത്ര സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ പ്ലാനറ്റോറിയം, ജന്തുശാസ്ത്ര പര്യവേക്ഷണ കേന്ദ്രം, ബേപ്പൂർ കടൽ തീരം, ജങ്കാർ യാത്ര, ലുലു മാൾ, തീവണ്ടിയാത്ര, കുഞ്ഞാലി മരയ്ക്കാർ സ്മാരകം, സർഗാലയ ക്രാഫ്റ്റ് വില്ലേജ് എന്നിവിടങ്ങളിൽ ചെലവഴിച്ച് ചരിത്ര പാഠങ്ങൾ സ്വാഭാവികമായി മനസ്സിലാക്കാൻ വിദ്യാർഥികൾക്ക് സാധിച്ചു.
പ്രത്യേക പഠന പരിപോഷണ പദ്ധതിയിലൂടെ ഗോത്രവിഭാഗം വിദ്യാർഥികൾക്ക് തികച്ചും സൗജന്യമായി ലഭിച്ച ഈ അവസരം അവരുടെ വിദ്യാഭ്യാസ കാലഘട്ടത്തിലെ അവിസ്മരണീയ അനുഭവമാക്കാൻ കഴിഞ്ഞു എന്നതാണ് യാഥാർഥ്യം. പി ടി എ പ്രസിഡണ്ട് ശ്രീ കെ സിജിത്ത് രണ്ടു ദിവസത്തെ യാത്രയിലുടനീളം വിദ്യാർഥികൾക്കും അധ്യാപകർക്കും പൂർണപിന്തുണ നൽകി സഹകരിച്ചു.
Kattikulam