എടൂർ : എടൂർ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ 2023-25 എസ് പി സി ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യൻ പരേഡിന്റെ ജനറൽ സല്യൂട്ട് അഭിവാദ്യം സ്വീകരിച്ചു. ആറളം പോലീസ് സ്റ്റേഷൻ SHO ആൻഡ്രിക് ഗ്രോമിക്, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ്,സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ അഭിലാഷ് ചെല്ലംങ്കോട്ട്,വാർഡ് മെമ്പർ ജോസ് അന്ത്യാംകുളം, ഹെഡ്‌മിസ്ട്രെസ് സിസിലി ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.
സീനിയർ കേഡേറ്റ് കുമാരി ശ്രീനനന്ദന കെ. എസ്, മാസ്റ്റർ ഷാരൂൺ കൃഷ്ണ വി കെ, മാസ്റ്റർ സിദ്ധാർഥ് പി, കുമാരി അക്സ മരിയ എന്നിവർ പരേഡ് നയിച്ചു .ആറളം പോലീസ് സ്റ്റേഷൻ SCPO മാരായ രാകേഷ് പി, സൗമ്യ കുര്യൻ സ്കൂൾ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ജൊവാൻസ് പി ഷിബു, ഷീന ജോസഫ് എന്നിവർ പരേഡിന് നേതൃത്വം നൽകി.
Passingoutparred