കണ്ണൂർ : 110 കെ.വി ലൈനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഫെബ്രുവരി 15, 16, 17 തീയതികളിൽ രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ അഴീക്കോട് സബ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി വിതരണം ഉണ്ടാകില്ല. ഈ ദിവസങ്ങളിൽ അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും. ഫെബ്രുവരി 15ന് രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ അഴീക്കൽ 11 കെ.വി ഫീഡറിൽ പൂർണമായും വൈദ്യുതി മുടങ്ങും.
എൽ ടി ലൈനിന് സമീപമുള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി ഉള്ളതിനാൽ ഫെബ്രുവരി 14ന് രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ കൊട്ടാനച്ചേരി ചകിരി ട്രാൻസ്ഫോർമർ പരിധിയിലും, ഉച്ചയ്ക്ക് ഒന്ന് മുതൽ മൂന്ന് വരെ മായൻ മുക്ക് ട്രാൻസ്‌ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങും. എച്ച് ടി വർക്കിന്റെ ഭാഗമായി മീൻകടവ്, ഇടവച്ചാൽ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
kseb