സിനിമ തുടങ്ങാതെ പരസ്യം കാണിച്ചു; പിവിആർ- ഐനോക്സിന് ഒരു ലക്ഷം രൂപ പിഴ

സിനിമ തുടങ്ങാതെ പരസ്യം കാണിച്ചു; പിവിആർ- ഐനോക്സിന് ഒരു ലക്ഷം രൂപ പിഴ
Feb 19, 2025 01:55 PM | By Remya Raveendran

ബെംഗളൂരു :  കൃത്യസമയത്ത് സിനിമ തുടങ്ങാതെ പരസ്യം കാണിച്ചതിന് പിവിആർ – ഐനോക്സിന് പിഴ. ബെംഗളൂരു സ്വദേശിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരന് 28,000 രൂപ നഷ്ടപരിഹാരമായും ഒരു ലക്ഷം രൂപ പിഴയായും ഒടുക്കാൻ ബെംഗളുരു ഉപഭോക്തൃ കോടതിയുടെ വിധി. ബെംഗളൂരു സ്വദേശി അഭിഷേക് ആണ് പരാതി നൽകിയത്.

സിനിമാ പ്രദർശനത്തിന് മുമ്പ് നീണ്ട പരസ്യങ്ങൾ നൽകി 25 മിനിറ്റ് പാഴാക്കിയെന്ന് ആരോപിച്ചാണ് യുവാവ് പരാതി നൽകിയത്. പിവിആർ സിനിമാസ്, ഐഎൻഒഎക്സ്, ബുക്ക് മൈഷോ എന്നിവയ്‌ക്കെതിരെയായിരുന്നു പരാതി. 2023 ഡിസംബർ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൈകുന്നേരം 4.05-ന് സാം ബഹാദൂർ കാണാൻ മൂന്ന് ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നുവെന്ന് അഭിഷേത് പറഞ്ഞു. എന്നാൽ, പരസ്യങ്ങളുടെയും ട്രെയിലറുകളുടെയും നീണ്ട സെഷനുശേഷം 4.30-നാണ് സിനിമ ആരംഭിച്ചതാണ് ഇതാണ് യുവാവിനെ ചൊടിപ്പിച്ചത്.

സമയം പണമായി കണക്കാക്കപ്പെടുന്നു, ഓരോരുത്തരുടെയും സമയം വളരെ വിലപ്പെട്ടതാണ്, മറ്റുള്ളവരുടെ സമയവും പണവും ഉപയോഗിച്ച് ആർക്കും പ്രയോജനം നേടാൻ അവകാശമില്ല. 25-30 മിനിറ്റ് തിയേറ്ററിൽ വെറുതെയിരുന്ന് സംപ്രേഷണം ചെയ്യുന്നതെന്തും കാണുന്നത് കുറവല്ല. തിരക്കുള്ള ആളുകൾക്ക് അനാവശ്യ പരസ്യങ്ങൾ കാണുന്നത് വളരെ ബുദ്ധിമുട്ടാണ്” എന്ന് ഉപഭോക്തൃ കോടതി ചൂണ്ടിക്കാണിച്ചു.

സിനിമാ ടിക്കറ്റുകളിൽ യഥാർത്ഥ സിനിമാ സമയം പരാമർശിക്കണമെന്നും പിവിആറും ഐനോക്സും അന്യായമായ വ്യാപാര രീതികളിൽ ഏർപ്പെടുന്നത് അവസാനിപ്പിക്കണമെന്നും ടിക്കറ്റിൽ സൂചിപ്പിച്ചിരിക്കുന്ന ഷെഡ്യൂൾ ചെയ്ത പ്രദർശന സമയത്തിനപ്പുറം പരസ്യങ്ങൾ പ്രദർശിപ്പിക്കരുതെന്നും ഉപഭോക്തൃ ഫോറം പിവിആറിനും ഐനോക്സിനും നിർദേശം നൽകി.

പരാതിക്കാരന് അസൗകര്യവും ഉണ്ടാക്കിയതിന് പിവിആർ സിനിമാസും ഐനോക്സും 20,000 നഷ്ടപരിഹാരം നൽകണമെന്നും പരാതി ഫയൽ ചെയ്യാൻ ചെലവഴിച്ച തുകയായി 8,000 രൂപ നൽകണമെന്നും കോടതി ഉത്തരവിട്ടു. അന്യായമായ വ്യാപാര രീതികളിൽ ഏർപ്പെട്ടതിന് നഷ്ടപരിഹാരമായി 1 ലക്ഷം നൽകാനും ഉത്തരവിട്ടു. തുക 30 ദിവസത്തിനുള്ളിൽ ഉപഭോക്തൃ ക്ഷേമനിധിയിലേക്ക് അടയ്ക്കണമെന്നാണ് നിർദേശം.



Pvreyenoks

Next TV

Related Stories
കേളകത്ത് ധർണ്ണ സമരം സംഘടിപ്പിച്ചു.

Mar 26, 2025 12:51 PM

കേളകത്ത് ധർണ്ണ സമരം സംഘടിപ്പിച്ചു.

ധർണ്ണ സമരം സംഘടിപ്പിച്ചു....

Read More >>
പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

Mar 26, 2025 11:46 AM

പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

പാനലിലേക്ക് അപേക്ഷ...

Read More >>
പടരുന്ന ലഹരി വിപത്തിനെതിരെ കണിച്ചാറിൽ അക്ഷര ജ്യോതി തെളിച്ചു

Mar 26, 2025 11:17 AM

പടരുന്ന ലഹരി വിപത്തിനെതിരെ കണിച്ചാറിൽ അക്ഷര ജ്യോതി തെളിച്ചു

പടരുന്ന ലഹരി വിപത്തിനെതിരെ കണിച്ചാറിൽ അക്ഷര ജ്യോതി...

Read More >>
ബെംഗളൂരു കലാശിപ്പാളയത്ത് സ്വകാര്യബസ്സിൽ മോഷണം

Mar 26, 2025 11:03 AM

ബെംഗളൂരു കലാശിപ്പാളയത്ത് സ്വകാര്യബസ്സിൽ മോഷണം

ബെംഗളൂരു കലാശിപ്പാളയത്ത് സ്വകാര്യബസ്സിൽ...

Read More >>
കറുപ്പിന് എന്താണ് കുഴപ്പം? സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നേരെയും വ‍‍ര്‍ണ്ണ വിവേചനം

Mar 26, 2025 10:25 AM

കറുപ്പിന് എന്താണ് കുഴപ്പം? സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നേരെയും വ‍‍ര്‍ണ്ണ വിവേചനം

കറുപ്പിന് എന്താണ് കുഴപ്പം? സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നേരെയും വ‍‍ര്‍ണ്ണ...

Read More >>
സ്‌കൂളുകളില്‍ ഇന്ന്‌ ജാഗ്രതാദിനം ആചരിക്കും

Mar 26, 2025 10:08 AM

സ്‌കൂളുകളില്‍ ഇന്ന്‌ ജാഗ്രതാദിനം ആചരിക്കും

സ്‌കൂളുകളില്‍ ഇന്ന്‌ ജാഗ്രതാദിനം...

Read More >>