---
title: "കണ്ണൂർ കണ്ണാടിപ്പറമ്പിൽ കഞ്ചാവ് വാങ്ങാൻ എത്തിയ യുവാക്കൾ  പിടിയിൽ "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/275846/kannur"
published_at: "2025-03-11T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cfc79b7e2c2_IMG-20250311-WA0011.jpg"
keywords: []
---

# കണ്ണൂർ കണ്ണാടിപ്പറമ്പിൽ കഞ്ചാവ് വാങ്ങാൻ എത്തിയ യുവാക്കൾ  പിടിയിൽ 

> **Lead Summary:** **കണ്ണൂർ**: കഞ്ചാവ് വാങ്ങാൻ എത്തിയ യുവാക്കളെ സാഹസികമായി പിടികൂടി നാട്ടുകാർ. കണ്ണൂർ കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിൽ ആണ് സംഭവം. നാട്ടുകാരുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് പ്രതികളെ പിടികൂടുന്ന ദൃശ്യം പുറത്ത് വന്നു. പഴയങ്ങാടി താവം സ്വദേശികളെ മയ്യിൽ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**കണ്ണൂർ**: കഞ്ചാവ് വാങ്ങാൻ എത്തിയ യുവാക്കളെ സാഹസികമായി പിടികൂടി നാട്ടുകാർ. കണ്ണൂർ കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിൽ ആണ് സംഭവം. നാട്ടുകാരുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് പ്രതികളെ പിടികൂടുന്ന ദൃശ്യം പുറത്ത് വന്നു. പഴയങ്ങാടി താവം സ്വദേശികളെ മയ്യിൽ പൊലീസ് അറസ്റ്റ് ചെയ്തു.

ഇവര്‍ പ്രദേശത്ത് കഞ്ചാവ് വിൽപ്പന നടത്തുവരാണെന്ന് നേരത്തെ തന്നെ നാട്ടുകാര്‍ക്ക് സംശയമുണ്ടായിരുന്നു. തുടര്‍ന്ന് യുവാക്കൾ പ്രദേശത്ത് കഞ്ചാവ് വിൽപ്പന നടത്താൻ എത്തിയതാണെന്ന സംശയത്തിൽ ചോദ്യം ചെയ്യുകയായിരുന്നു.

എന്നാൽ പരസ്പരവിരുദ്ധമായ മറുപടികൾ ലഭിച്ചതോടെയാണ് നാട്ടുകാര്‍ ചേര്‍ന്ന് പിടകൂടി തടഞ്ഞുവച്ചത്. തുടര്‍ന്ന് പരിശോധിച്ചപ്പോൾ കഞ്ചാവ് പൊതി കണ്ടെത്തി. ഉടൻ പൊലീസിനെ വിവരം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/275846/kannur)