കേളകം : കേളകം പഞ്ചായത്തിൽ വാർഷിക ബഡ്ജറ്റ്: ആരോഗ്യ - കാർഷിക മേഖലക്ക് മുൻതൂക്കം. പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷിൻ്റെ അദ്ധ്യക്ഷതയിൽ നടത്തിയ യോഗത്തിൽ29,69, 26,981 രൂപ വരവും, 29,54 ,33000 രൂപ ചിലവും വരുന്ന ബഡ്ജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ് അവതരിപ്പിച്ചു.
ആരോഗ്യ ഗ്രാമം എന്ന ആശയം ഒരു ഗ്രാമത്തിൻ്റെ ആരോഗ്യപൂർണമായ വളർച്ചക്ക് ആവശ്യമായ വിവിധ ഘടകങ്ങളായ പൗരന്മാരുടെ ആരോഗ്യം, ജീവിത ശൈലി, ശുചിത്വം, ശുദ്ധജലത്തിൻ്റെ ലഭ്യത, വിദ്യാഭ്യാസം, സുസ്ഥിരമായ പരിസ്ഥിതി എന്നിവ ഉൾക്കൊള്ളുന്നതാണ് ബഡ്ജജറ്റ്,.2025 26 സാമ്പത്തിക വർഷത്തെ ബജറ്റിൽ കേളകം ഗ്രാമപഞ്ചായത്തിനെ ആരോഗ്യ ഗ്രാമം (ഹെൽത്തി കേളകം) ആക്കുന്നതിനുള്ള വിവിധ പദ്ധതികൾ നടപ്പാക്കുന്നതിന് പ്രാധാന്യം നൽകി.
കാർഷിക രംഗത്ത് പോഷകാഹാര തോട്ട നിർമാണവും തെങ്ങ് കൃഷി വികസനവും ഉൾപ്പെടെ വിവിധ പദ്ധതികൾക്കായി 31,57,200 രൂപയും, പാലിന് സബ്‌സിഡി നൽകാനായി 28,50,000 രൂപയും, മൃഗസംരക്ഷണ മേഖലയിലെ പദ്ധതികൾക്കായി 12,11,700 രൂപയും, ആരോഗ്യ മേഖലയിൽ പി എച്ച് സി, ആയുർവേദ ഡിസ്പെൻസറി, ഹോമിയോ ഡിസ്പെൻസറി എന്നിവക്ക് മരുന്ന്, പാലിയേറ്റീവ് പരിചരണം, ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായം, ആരോഗ്യ പ്രവർത്തകർക്കുള്ള ഹോണറേറിയം ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾക്കായി 55,70,000 രൂപയും
ശുചിത്വ പദ്ധതികൾക്കായി 29,42,000 രൂപയും, ബജറ്റിൽ വകയിരുത്തി.
വിവിധ മേഖലകളിൽ കുടിവെള്ള വിതരണം, കിണർ നിർമാണം, കിണർ റീചാർജിങ് തുടങ്ങിയ വിവിധ പദ്ധതികൾക്കായി 57,52,000 രൂപയും,
വിദ്യാഭ്യാസ മേഖലയിൽ വിവിധ പദ്ധതികൾക്കായി 43,25,000 രൂപ ,
വനിതാ ശിശു വികസനം പദ്ധതികൾക്ക് 56,80,000 രൂപ , വനിതാക്ഷേമത്തിനുള്ള വിവിധ പദ്ധതികൾക്കായി 28,96,700 ,
ലൈഫ് ഭവന പദ്ധതിയിൽ അവശേഷിക്കുന്ന മുഴുവൻ പേർക്കും വീട് നിർമിച്ചു നൽകുന്നതിനായി. ഹഡ്‌കോ വായ്‌പ ഉൾപ്പെടെ 3,93,99,000 രൂപ,
അതിദാരിദ്ര്യം ഇല്ലാതാക്കാനുള്ള വിവിധ പദ്ധതികൾക്കായി 11,50,000 രൂപ ,ഭിന്നശേഷിവിഭാഗക്കാരുടെ സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾക്കായി 16,30,000 രൂപ ,വയോജന ക്ഷേമം
പദ്ധതികൾക്കായി 11,26,000 രൂപ ,
ഗ്രാമപഞ്ചായത്ത് ഓഫീസിൻ്റെ അടിസ്ഥാന സൗകര്യം വർധിപ്പിക്ക ഉൾപ്പെടെ വിവിധ പദ്ധതികൾക്കായി 28,50,000 രൂപ,റോഡുകളുടെ നവീകരണത്തിന് 4,04,78,000 രൂപ പുതിയ റോഡുകളുടെ ടാറിങ്ങിന് 65,00,000രൂപ , പുതിയതായി സ്ട്രീറ്റ് മെയിൻ വലിച്ച് സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനും സ്ട്രീറ്റ് ലൈറ്റുകളുടെ മെയ്ൻ്റനൻസിനും കൂടി 40,00,000 രൂപ ,പട്ടികജാതി മേഖലയിൽ വിവിധ പദ്ധതികൾക്കായി 8,19,000രൂപ ,പട്ടികവർഗ്ഗ വിഭാഗത്തിൽ സമഗ്ര പദ്ധതിക്കായി 40,00,000 രൂപ ,എല്ലാ വാർഡിലും പച്ചതുരുത്തുകൾ നിർമിമ്മിക്കുന്നതിനുള്ള ' സമ്പൂർണ പച്ചത്തുരുത്ത് ഗ്രാമം "പദ്ധതിക്കായി 12,00,000 രൂപ,മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പ്രവർത്ത നങ്ങൾക്കുമായി 8 കോടി രൂപയും വകയിരുത്തി. പഞ്ചായത്ത് മെമ്പർമാർ ,വിവിധ സംഘടനാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
Annualbudjet