കോഴിക്കോട്: നാദാപുരം വെള്ളൂര്‍ കോടഞ്ചേരിയില്‍ ബിരുദ വിദ്യാര്‍ഥിനിയും നൃത്ത അധ്യാപികയുമായ ആയാടത്തില്‍ അനന്തന്റെ മകള്‍ ചന്ദന (19)നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മടപ്പള്ളി ഗവ. കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്.ശനിയാഴ്ച രാവിലെ നൃത്തം അഭ്യസിക്കാന്‍ എത്തിയ കുട്ടികളാണ് ചന്ദനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഈ സമയത്ത് വീട്ടുകാര്‍ പുറത്തുപോയിരുന്നു. മൃതദേഹം നാദാപുരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കും.
Kozhikode dance teacher found hanging