വാർഷിക പക്ഷി സർവ്വേ സമാപിച്ചു

വാർഷിക പക്ഷി സർവ്വേ സമാപിച്ചു
Mar 16, 2025 09:05 PM | By sukanya

ആറളം :ആറളം വൈൽഡ്‌ലൈഫ് ഡിവിഷന് കീഴിലെ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ നടന്ന വാർഷിക പക്ഷി സർവ്വേ സമാപിച്ചു. തുടർച്ചയായി നടക്കുന്ന 25 മത് സർവ്വേയാണ് മാർച്ച്‌ 14, 15, 16 തീയതികളിലായി നടന്നത്. കേരളത്തിനകത്തും പുറത്തു നിന്നുമായി 35 ഓളം പക്ഷി നിരീക്ഷകർ സർവ്വേയിൽ പങ്കെടുത്തു.

14/03/2025 ന് ആറളം വന്യജീവി സങ്കേതത്തിൽ വളയംചാലിൽ വെച്ച് ആറളം അസി. വൈൽഡ്‌ലൈഫ് വാർഡൻ  രമ്യ രാഘവന്റെ ആദ്യക്ഷതയിൽ നടന്ന ചടങ്ങ് ആറളം വൈൽഡ്‌ലൈഫ് വാർഡൻ. ജി പ്രദീപ്‌ ഉത്ഘാടനം ചെയ്തു. സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ . എം രാജൻ സ്വാഗതവും, സിജേഷ് കെ.വി ബീറ്റ് ഫോറെസ്റ്റ് ഓഫീസർ നന്ദിയും പറഞ്ഞു.

കഴിഞ്ഞ വർഷങ്ങളിലെ സർവ്വേകൾ അവലോകനം ചെയ്ത് പ്രശസ്ത പക്ഷി നിരീക്ഷകനായ സത്യൻ മേപ്പയൂർ  സംസാരിച്ചു. ഡോ. റോഷ്‌നാഥ് രമേശ്‌  പക്ഷി കണക്കെടുപ്പിന്റെ രീതി ശാസ്ത്രത്തെ സംബന്ധിച്ച് ക്ലാസ് നൽകി.

ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിലെ വിവിധ സ്ഥലങ്ങളിൽ പക്ഷി നിരീക്ഷകരെ വിന്യസിച്ച് ഒരേ സമയത്താണ് സർവ്വേ നടത്തിയത്.

ഈ വർഷത്തെ സർവ്വേയിൽ 157 ഇനം പക്ഷികളെ കാണുകയുണ്ടായി. 246 ഇനം പക്ഷികളെയാണ് ഇത് വരെയുള്ള സർവ്വേയിൽ നിന്നായി കണ്ടെത്തിയിട്ടുള്ളത്.

ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിലെ സ്റ്റാഫും വാച്ചർമാരും സർവ്വേയ്ക്ക് ആവശ്യമായ പിന്തുണ നൽകി.

Aralam

Next TV

Related Stories
 ഇരിട്ടിയിലെ യുവതിയുടെ ആത്മഹത്യ:  ഭര്‍ത്താവ് അറസ്റ്റിൽ

Apr 30, 2025 08:20 PM

ഇരിട്ടിയിലെ യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവ് അറസ്റ്റിൽ

കണ്ണൂർ ഇരിട്ടിയിലെ യുവതിയുടെ ആത്മഹത്യയിൽ ഭര്‍ത്താവ്...

Read More >>
വൈ.എം.സി.എ ഇരിട്ടി സബ് റീജിയൻ വാർഷികവും കേരള റീജിയൻ ചെയർമാന് സ്വീകരണവും നൽകി

Apr 30, 2025 05:38 PM

വൈ.എം.സി.എ ഇരിട്ടി സബ് റീജിയൻ വാർഷികവും കേരള റീജിയൻ ചെയർമാന് സ്വീകരണവും നൽകി

വൈ.എം.സി.എ ഇരിട്ടി സബ് റീജിയൻ വാർഷികവും കേരള റീജിയൻ ചെയർമാന് സ്വീകരണവും...

Read More >>
പ്രധാനമന്ത്രി എത്താനിരിക്കെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി

Apr 30, 2025 03:49 PM

പ്രധാനമന്ത്രി എത്താനിരിക്കെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി

പ്രധാനമന്ത്രി എത്താനിരിക്കെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും ബോംബ്...

Read More >>
തളിപ്പറമ്പിൽ അനധികൃതമായി മണൽക്കടത്തുകയായിരുന്ന ലോറി പിടികൂടി

Apr 30, 2025 03:22 PM

തളിപ്പറമ്പിൽ അനധികൃതമായി മണൽക്കടത്തുകയായിരുന്ന ലോറി പിടികൂടി

തളിപ്പറമ്പിൽ അനധികൃതമായി മണൽക്കടത്തുകയായിരുന്ന ലോറി...

Read More >>
പോത്തൻകോട് സുധീഷ് കൊലപാതകം; മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ

Apr 30, 2025 03:15 PM

പോത്തൻകോട് സുധീഷ് കൊലപാതകം; മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ

പോത്തൻകോട് സുധീഷ് കൊലപാതകം; മുഴുവൻ പ്രതികൾക്കും ജീവപര്യന്തം...

Read More >>
എടപ്പുഴയിൽ ജനവാസ മേഖലയിൽ തുടർച്ചയായി രണ്ടാം ദിവസവും കാട്ടാന ഇറങ്ങി ;കൃഷികൾ നശിപ്പിച്ചു

Apr 30, 2025 02:59 PM

എടപ്പുഴയിൽ ജനവാസ മേഖലയിൽ തുടർച്ചയായി രണ്ടാം ദിവസവും കാട്ടാന ഇറങ്ങി ;കൃഷികൾ നശിപ്പിച്ചു

എടപ്പുഴയിൽ ജനവാസ മേഖലയിൽ തുടർച്ചയായി രണ്ടാം ദിവസവും കാട്ടാന ഇറങ്ങി ;കൃഷികൾ...

Read More >>
Top Stories

News Roundup