എരഞ്ഞോളി : സി. കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക എവർറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള വടക്കുമ്പാട് ലക്കി സ്റ്റാർ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ അറുപത്തിരണ്ടാമത് സെവൻസ് നൈറ്റ് ഫുട്ബോൾ ടൂർണ്ണമെൻറിന് കൂളി ബസാർ ഇ എം എസ് മിനി സ്റ്റേഡിയത്തിൽ തുടക്കമായി.
അഡ്വ: എം.കെ.അശോകൻ ടൂർണ്ണമെൻറ് ഉദ്ഘാടനം ചെയ്തു.കളിക്കാരെ പരിചയപ്പെട്ടു.തുടർന്ന് പതാക ഉയർത്തി.എ. രമേശ് ബാബു ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു.ലക്കി സ്റ്റാർ ഫുട്ബോൾ അക്കാദമിയിലെ കുട്ടികളും ലഹരി വിരുദ്ധ പ്രതിഞ്ജ എടുത്തു. എ.രമേശ് ബാബു അധ്യക്ഷത വഹിച്ചു.ലക്കി സ്റ്റാർ ക്ലബ്ബ് ഫുട്ബോൾ അക്കാദമി കോച്ച് നിരൂപ്, പ്രഭാകരൻ,വൽസൻ എന്നിവർ സംസാരിച്ചു.കെ.എൻ.ശ്രീലേഷ് സ്വാഗതം പറഞ്ഞു. ഉദ്ഘാടന മൽസരത്തിൽ ഗാരിസൺ എഫ് സി കോയ്യോടിനെ ടൈബ്രേക്കറിലൂടെ പരാജയപ്പെടുത്തി സെവൻസ് താഴെക്കാവ് അണ്ടലൂർ ജേതാക്കളായി.
Footballturnement